സോഷ്യൽ മീഡിയയിൽ ദിവസവും നിരവധി വീഡിയോകൾ വൈറലാകുന്നു. ചില ഹൃദയസ്പർശിയായ രംഗങ്ങൾ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്നു. അടുത്തിടെ വൈറലായത് അത്തരത്തിലൊരു ചിത്രമാണ്. ജീവിതത്തിൽ ആദ്യമായി ഫോട്ടോ വൃദ്ധദമ്പതികൾ എടുത്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .
കൃഷിപ്പണി കഴിഞ്ഞ് മുഷിഞ്ഞ വസ്ത്രം ധരിച്ച് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വൃദ്ധദരിദ്ര ദമ്പതികളുടെ ചിത്രമാണ് ഫോട്ടോഗ്രാഫർ പകർത്തിയത് . ഏറെ സന്തോഷത്തോടെ റിക്ഷയിൽ പോകുകയായിരുന്ന ഇവരോട് ഫോട്ടോ എടുക്കുന്ന കാര്യം പറഞ്ഞപ്പോൾ ആദ്യം വിസമ്മതിക്കുകയായിരുന്നുവെന്നും ഫോട്ടോഗ്രാഫർ പറയുന്നു.
“ഞങ്ങളുടെ വസ്ത്രങ്ങൾ വൃത്തികെട്ടതാണ്” എന്ന് പറഞ്ഞായിരുന്നു ഇരുവരും ഫോട്ടോയ്‌ക്ക് നിൽക്കാൻ വിസമ്മതിച്ചത് . എന്നാൽ ഫോട്ടോഗ്രാഫർ വൃദ്ധന്റെ കൈ പിടിച്ച് ഭാര്യയുടെ തോളിൽ വെച്ച് പോസ് ചെയ്യാൻ ആവശ്യപ്പെട്ടു. ഫോട്ടോഗ്രാഫർ വിവിധ പോസുകളിൽ ഫോട്ടോ എടുക്കുകയും ചെയ്തു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ഫോട്ടോയുടെ പ്രിന്റും എടുത്ത് നൽകി.
എപ്പോഴാണ് അവസാനമായി ഒരു ഫോട്ടോ എടുത്തതെന്ന ചോദ്യത്തിനു ജീവിതത്തിൽ ഇന്നുവരെ ഫോട്ടോ എടുത്തിട്ടില്ലെന്നും അവർ മറുപടി നൽകി. ഇതിന്റെ വൈറലായ വീഡിയോയിൽ, ഫോട്ടോ നോക്കി ചിരിച്ചുകൊണ്ട് ഭാര്യ ഭർത്താവിനോട് ‘ഒരു ദിവസം, നമ്മൾ പോയിക്കഴിഞ്ഞാൽ, നമ്മുടെ കുട്ടികൾ ഈ ചിത്രം കണ്ട് ഇവർ നമ്മുടെ മാതാപിതാക്കളാണെന്ന് പറയും.’ എന്ന് പറയുന്നതും കേൾക്കാം .അക്കി ഭക്കി എന്ന അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചത്, 38 ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഈ ദൃശ്യങ്ങൾ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക