കൊച്ചി: നാനോ സെല്ലുലോസ് എയ്റോജെലിനു മുകളില്‍ തേനീച്ച മെഴുകിന്റെ ആവരണം തീര്‍ക്കുന്ന പ്രക്രിയ വികസിപ്പിച്ചെടുത്ത കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ക്ക് പേറ്റന്റ്. താപപ്രേരിത ഘടനാവിഭജനം എന്ന പ്രക്രിയ ഉപയോഗിച്ചാണ് എയ്റോജെലിനു മുകളില്‍ തേനിച്ച മെഴുകിന്റെ ആവരണം തീര്‍ത്ത് അവയെ ഹൈഡ്രോഫോബിക് (വെള്ളത്തിനെ അകറ്റി നിര്‍ത്താനുള്ള കഴിവ്) ആക്കി മാറ്റുന്നത്.
പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ മാത്രം ഉപയോഗിച്ചുള്ള ഈ പ്രക്രിയ ചെലവ് കുറഞ്ഞതും ലളിതവും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏതൊരു ഖര വസ്തുവിനെയും ഹൈഡ്രോഫോബിക് ആക്കി മാറ്റാന്‍ സാധിക്കും. സര്‍വകലാശാലയിലെ, പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്നോളജി വിഭാഗം പ്രൊഫ. ജിനു ജേക്കബ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ. ദീപു എ. ഗോപകുമാറിന്റെ മേല്‍നോട്ടത്തില്‍ ഗവേഷകരായ അജിത് വട്ടോത്തുകുന്നേല്‍, ഡോ. ഐശ്വര്യ പൗലോസ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: