തിരുവനന്തപുരം: സിനിമ കണ്ട് ആസ്വദിക്കാൻ മാത്രമുള്ളതല്ല, കണ്ട് പഠിക്കാനും മനസിലാക്കാനും കൂടി ഉള്ളതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമയിലെ വയലന്‍സിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. നേരിയ തോതിലെങ്കിലും അതിന്റെ ഭാഗമായി വളര്‍ന്ന ആളാണ് ഞാന്‍. വിവേകം ഒരു കലയില്‍തന്നെ ഉള്‍ക്കൊള്ളം എന്ന് പറഞ്ഞുകൂടല്ലോ. വരികള്‍ വായിച്ചാല്‍ മാത്രം പോരാ, മനസിലാക്കുക കൂടി വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ സിനിമയുടെ സ്വാധീനമുണ്ടാവാം. എന്നാല്‍, ഇതെല്ലാം സിനിമയില്‍ ഉത്ഭവിച്ചതാണെന്ന് പറയരുത്. ഏറെ വിമര്‍ശിക്കപ്പെടുന്നത് ‘ഇടുക്കി ഗോള്‍ഡ്’ ആണ്. ഇടുക്കി ഗോള്‍ഡ് എന്ന അവസ്ഥയുള്ളതുകൊണ്ടല്ലേ, കലാരൂപമുണ്ടായത്. അല്ലാതെ വായുവിലൂടെ ചിന്തയില്‍നിന്ന് ആവാഹിച്ചെടുത്ത് നിങ്ങള്‍ക്ക് സമ്മാനിച്ചതാണോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ഇങ്ങനെയൊരു അവസ്ഥയുണ്ട്. എന്നാല്‍, അതിനെ മഹത്വവത്കരിച്ചതിന് പിന്നില്‍ എന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് ആ കലാകാരന്മാരോട് ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക