
ഡെറാഡൂൺ : ഉത്തരാഖണ്ഡ് സർക്കാർ ഭൂമി ജിഹാദിനെതിരെ
കർശന നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഇതിനെതിരെ ഒരു പ്രചാരണം ആരംഭിക്കുകയും നൂറുകണക്കിന് അനധികൃത ആരാധനാലയങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്. പക്ഷേ നഗരപ്രദേശങ്ങളിൽ ഇപ്പോഴും ധാരാളം അനധികൃത ആരാധനാലയങ്ങളുണ്ട്. പ്രതിരോധ വകുപ്പിന്റെ ഭൂമിയിൽ അനധികൃത ഖബറിടങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
അൽമോറയിലെ റാണിഖേത് പ്രദേശത്ത് അവയുടെ എണ്ണം 13 ആണെന്നും പറയപ്പെടുന്നു. വനംവകുപ്പ്, കന്റോൺമെന്റ് ബോർഡ്, പോലീസ് ഭരണകൂടം എന്നിവർ നടത്തിയ തിരച്ചിലെ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. വളരെ സെൻസിറ്റീവ് ആയ പ്രതിരോധ മേഖലയിലെ ഈ മേഖലകളിൽ എങ്ങനെയാണ് ഈ ശവകുടീരങ്ങൾ നിർമ്മിച്ചത്, ആരാണ് ഇത് അനുവദിച്ചത്, ഇവിടെ വരുന്ന ആളുകൾ ആരാണ് തുടങ്ങി ഇത്തരം നിരവധി ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്.
റാണിഖേത് ആർമി സ്കൂളിന് പിന്നിൽ ഒരു നിയമവിരുദ്ധ ആരാധനാലയമുണ്ട്. സൈനികാഭ്യാസങ്ങളും സൈനികർക്കുള്ള പരിശീലനവും പലപ്പോഴും ഈ സെൻസിറ്റീവ് സ്ഥലങ്ങളിൽ നടത്താറുണ്ട്. റാണിഖേത് മാർക്കറ്റ് ഏരിയയിൽ മറ്റ് ഒരു ശവകുടീരവുമുണ്ട്. ഇത് കൂടാതെ കാന്റ് പ്രദേശത്തെ വന പ്രദേശങ്ങളിലും ചില ശവകുടീരങ്ങൾ കണ്ടിട്ടുണ്ട്. അവിടെ പുറത്തുനിന്നുള്ളവരുടെ സഞ്ചാരത്തിന് യാതൊരു നിയന്ത്രണവുമില്ല.
ചില ശവകുടീരങ്ങൾക്ക് കോൺക്രീറ്റ് ലിന്റലുകളുണ്ട്. ചിലത് ഷെഡുകൾക്ക് കീഴിലാണ് നിർമ്മിച്ചിരിക്കുന്നത്. മറ്റൊരു വിവരം അനുസരിച്ച് കോട്വാർ ആർമി ഏരിയയിലും ഒരു ശവകുടീരം ഉണ്ട്. ഡെറാഡൂണിലെ കാന്റ് പ്രദേശത്തുള്ള ഒരു വലിയ സമുച്ചയത്തിൽ ഒരു ശവകുടീരവുമുണ്ട്. കൽസി മേഖലയിലെ ആർമി ഏരിയയ്‌ക്ക് സമീപം ഒരു സെമിത്തേരി നിർമ്മിക്കുന്ന കാര്യമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. രണ്ട് വർഷം മുമ്പ് ഈ വനസംരക്ഷണ മേഖലയിൽ വനംവകുപ്പ് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇവിടെ ശവക്കുഴികൾ നിർമ്മിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
അതേ സമയം ദേവഭൂമിയായ ഉത്തരാഖണ്ഡിൽ ഭൂമി ജിഹാദും കൈയേറ്റവും അനുവദിക്കില്ലെന്നും ഈ സ്ഥലത്തിന്റെ സാംസ്കാരിക പൈതൃകം മോശമാകാൻ അനുവദിക്കില്ലെന്നും സഹസ്പൂരിൽ നടന്ന ഒരു പരിപാടിയിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമായി പറഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അൽമോറ റാണിഖേത് ഭരണകൂടത്തിന്റെ കർശന നടപടി ഈ വിഷയത്തിൽ എടുക്കുമെന്നാണ് ബിജെപി നേതാക്കളടക്കം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: