Kerala

കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരിശൃംഖലയിലെ പ്രധാനി ദന്ത ഡോക്ടർ; വിഷ്ണുരാജ് മയക്കുമരുന്ന് വിറ്റിരുന്നത് വിദ്യാർത്ഥികൾക്കിടയിൽ

Published by

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരിശൃംഖലയിലെ പ്രധാനിയായ ദന്ത ഡോക്ടർ പോലീസിന്റെ പിടിയിൽ. പാലക്കാട് കരിമ്പ സ്വദേശിയായ വിഷ്ണുരാജ്(29) ആണ് പിടിയിലായത്. 15 ഗ്രാം എംഡിഎംഎയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.

കൊടുവള്ളി കരുവൻ പൊയിലിൽ “ഇനായത്ത് ദന്താശുപത്രി” നടത്തി വരികയാണ് വിഷ്ണുരാജ്. രണ്ട് മാസമായി സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്‌ളാറ്റിൽ നിന്നാണ് ഡോക്ടറെ പോലീസ് പിടികൂടിയത്. ഈ സമയം ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോഴിക്കോടും മലപ്പുറത്തും ഉള്ള മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങുന്നതും ഇതിനു പുറമേ ബംഗളൂരുവിൽ നിന്നും ഇയാൾ മയക്കുമരുന്ന് എത്തിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി. കോഴിക്കോട് ടൗൺ, എൻഐടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിൽ വിദ്യാർഥികൾക്കിടയിൽ വിപുലമായ തോതിലാണ് വിഷ്ണുരാജ് മയക്കുമരുന്ന് വിൽപന നടത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by