എംജി.കലോത്സവത്തിലെ ഹമാസ് അനുകൂല പോസ്റ്റര്‍ വിവാദമാവുന്നു
തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളില്‍ ഹമാസ് അനുകൂല തരംഗം പല രീതികളില്‍ തലപൊക്കുന്നു. ഇത് മറഞ്ഞിരിക്കുന്ന ചിലരുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് കരുതുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണം എംജി സര്‍വ്വകലാശാല കലോത്സവത്തിന്‍റേതാണ്.
എംജി കലോത്സവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഒരു പോസ്റ്റര്‍ ഹമാസിനെ അനുകൂലിക്കുന്ന ഒന്നാണ്. പലസ്തീന്റെ കൊടി പുതച്ചിരിക്കുന്ന ഒരു ബാലന്‍. തെരുവില്‍ നില്‍ക്കുന്ന ആ ബാലന്റെ രണ്ടു ഭാഗത്തും യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍. പലസ്തീന്‍കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. അവിടുത്തെ അടുത്ത തലമുറ വളരെ ഭീതിയിലാണെന്നും അവരുടെ ജീവിതം നശിപ്പിക്കുന്ന രീതിയിലുള്ള സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നതെന്നും പറയാനാണ് എംജി കലോത്സവത്തിന്റെ പോസ്റ്റര്‍.
വാസ്തവത്തില്‍ ഹമാസ് എന്നത് ഒരു തീവ്രവാദി സംഘടനയാണ്. പലസ്തീന്റെ പേരില്‍ ഹമാസിനെ അനുകൂലിക്കുന്ന നിലപാട് ശരിയല്ലെന്ന് വിമര്‍ശനം ഉയരുകയാണ്.
നേരത്തെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പേര് ഇന്‍തിഫാദ എന്നിട്ടതും വലിയ വിവാദമായിരുന്നു. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് ഈ പേര് പിന്‍വലിച്ചു. ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ ഒരു കോല്‍ക്കളി ടീം കണ്ണുകെട്ടി കളിച്ചിരുന്നു. ഇതിന് അവര്‍ കാരണമായി പറഞ്ഞത് പാലസ്തീനോടുള്ള ഐക്യദാര്‍ഡ്യത്തിന്റെ ഭാഗമായി അവര്‍ കണ്ണുകെട്ടി പ്രതിഷേധിക്കുന്നു എന്നാണ്. ഇതുപോലെ കേരളത്തിലെ സ്കൂള്‍ കോളേജ് വിദ്യാഭ്യാസരംഗത്ത് ഹമാസ് അനുകൂല നിലപാടുകള്‍ കൂടുതലായി പുറത്തുവരുന്നത് ആശങ്കാകുലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക