India

താങ്കളുടെ മകൻ ഹിന്ദി പഠിച്ചല്ലോ , താങ്കൾ നടത്തുന്ന സ്കൂളിലും ഹിന്ദി പഠിപ്പിക്കുന്നല്ലോ ; പിന്നെന്തിനാണ് കള്ളം പറയുന്നത് ; വിജയ്‌ക്കെതിരെ അണ്ണാമലൈ

Published by

ചെന്നൈ : ഹിന്ദി ഭാഷാ പഠനത്തെ കാരണമില്ലാതെ എതിർക്കുന്ന നടനും , തമിഴക വെട്രി കഴക നേതാവുമായ വിജയുടെ വാദങ്ങളെ പൊളിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ.

ആരും എവിടെയും ഭാഷ അടിച്ചേൽപ്പിക്കുന്നില്ലെന്നും, പ്രസംഗിക്കുന്നത് പ്രാവർത്തികമാക്കണാമെന്നും അണ്ണാമലൈ പറഞ്ഞു.

‘ നിങ്ങളുടെ കുട്ടിക്ക് മൂന്ന് ഭാഷകൾ അറിയാമല്ലോ, അവൻ സ്കൂളിൽ ഹിന്ദി പഠിച്ചില്ലേ . നിങ്ങൾ നടത്തുന്ന സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ പഠിപ്പിക്കുന്നില്ലേ . പിന്നെന്തിനാണ് തമിഴ്നാട്ടിലെ പാവപ്പെട്ട കുട്ടികളെ വച്ച് ഈ നാടകം കളിക്കുന്നത് .

എന്തുകൊണ്ടാണ് സഹോദരാ, നിങ്ങൾ മാത്രം ത്രിഭാഷാവാദത്തെ എതിർക്കുന്നത്? നീ പറഞ്ഞത് ജീവിതത്തിൽ പ്രാവർത്തികമാക്കൂ . ഇത് എന്റെ അപേക്ഷയാണ് -എന്നും അണ്ണമലൈ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by