India

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം : മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നത് 41 തൊഴിലാളികൾ : രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഇതിൽ 16 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള 41 പേർക്കായി തിരച്ചിൽ തുടരുകയാണ്

Published by

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലി-ബദരിനാഥ് ഹൈവേയിൽ വലിയ ഹിമപാതത്തിൽ വൻ അപകടം. ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികൾക്ക് മുകളിലേക്കാണ് ഹിമപാതം ഉണ്ടായത്. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള 41 പേർക്കായി തിരച്ചിൽ തുടരുകയാണ്.

ഈ തൊഴിലാളികളെല്ലാം ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ (ബിആർഒ) കരാറിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. ബിആർഒ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. നിലവിൽ എസ്‍ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by