Kerala

കടല്‍ മണല്‍ ഖനനം: കേരള എം.പിമാര്‍ ബില്ലിനെ പാര്‍ലമെന്‌റില്‍ എതിര്‍ത്തില്ലെന്ന് സമ്മതിച്ച് മന്ത്രി പി രാജീവ്

Published by

തിരുവനന്തപുരം: കടല്‍ മണല്‍ ഖനനം സംബന്ധിച്ച ബില്‍ ലോക്സഭയും രാജ്യസഭയും പാസാക്കിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ആരും ഭേദഗതി നിര്‍ദേശിച്ചില്ലെന്ന് സമ്മതിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
12 നോട്ടിക്കല്‍ മൈലിനിപ്പുറമുള്ള തീരമേഖല സംസ്ഥാന ഗവണ്‍മെന്റിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. ഇതില്‍ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ അധികാരം ഇല്ലാതാക്കരുതെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇത് സംബന്ധിച്ച് മൂന്ന് കത്തുകള്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനയച്ചുവെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കടല്‍ മണല്‍ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും മല്‍സ്യത്തൊഴിലാളി മേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രഗവണ്‍മെന്റിന് കത്ത് നല്‍കിയത്. നിയമസഭയില്‍ ഇത് സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. കേന്ദ്ര മൈനിംഗ് സെക്രട്ടറി തിരുവനന്തപുരത്ത് നടത്തിയ യോഗത്തില്‍ ഖനന വിഷയം അജണ്ടയായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കടല്‍ മണല്‍ ഖനനത്തിനെതിരായി പ്രതിപക്ഷവുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by