ന്യൂദൽഹി: ന്യൂദൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റിയിൽ മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികളെ ആക്രമിച്ച് എസ്‌എഫ്‌ഐ. സർവകലാശാല മെസിലെ ഭക്ഷണ മുൻഗണനകളെച്ചൊല്ലിയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
മഹാ ശിവരാത്രി ദിനത്തിൽ നിരവധി വിദ്യാർത്ഥികൾ ഉപവാസം അനുഷ്ഠിക്കുന്നതിനിടെ സാത്വിക ഭക്ഷണം വിളമ്പണമെന്ന് എബിവിപി അംഗങ്ങൾ മെസ് അഡ്മിനിസ്ട്രേഷനോട് അഭ്യർത്ഥിച്ചു. എന്നാൽ ഇതിനെ എതിർത്ത ഇടതുപക്ഷ ഗുണ്ടകൾ ക്യാമ്പസിലെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നുവെന്ന് എബിവിപി ആരോപിക്കുകയും ചെയ്തു.
ഇതോടെയാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്കായി നിശ്ചയിച്ചിട്ടുള്ള മെസിൽ എസ്‌എഫ്‌ഐ അംഗങ്ങൾ നിർബന്ധിതമായി മാംസാഹാരം വിളമ്പാൻ ശ്രമിക്കുകയായിരുന്നു. ഇതിനെച്ചൊല്ലി രണ്ട് വിദ്യാർത്ഥി സംഘടനകളും തമ്മിൽ നേരിയ തോതിൽ സംഘട്ടനവുമുണ്ടായി. ഒടുവിൽ പോലീസ് എത്തിയാണ് സാഹചര്യം നിയന്ത്രണത്തിലാക്കിയത്.
അതേ സമയം യൂണിവേഴ്സിറ്റിയിലെ ഇടതുപക്ഷ ഗുണ്ടകൾ മതസൗഹാർദ്ദം തകർക്കാൻ മനഃപൂർവ്വം ശ്രമിച്ചുവെന്ന് എബിവിപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക