Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പൊതുനിരത്തിലെ സിപിഎം ഫാസിസം

സിപിഎമ്മിന്റെ ഭാഗത്തുനിന്ന് എന്തുകൊണ്ട് ഇത്തരം നിയമലംഘനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നു എന്നതിന്റെ ഉത്തരം എളുപ്പത്തില്‍ ലഭിക്കും. ജനാധിപത്യത്തില്‍ വിശ്വസിക്കുകയോ അതിന്റെ നിബന്ധനകള്‍ അനുസരിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം. അധികാരം ലഭിക്കുന്നതിനു മാത്രം തങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് സിപിഎം ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2025, 10:33 am IST
in Editorial, Vicharam

കോടതികളെ വെല്ലുവിളിച്ച് പൊതുവഴി അടച്ചു കെട്ടി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന സമരവുമായി വീണ്ടും സിപിഎം. കേന്ദ്ര അവഗണനയുടെ പേരു പറഞ്ഞ് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് റോഡ് ഉപരോധിച്ച് സ്റ്റേജുകെട്ടി കസേരകള്‍ നിരത്തി രാവിലെ മുതല്‍ വൈകിട്ട് വരെ വാഹനങ്ങള്‍ തടഞ്ഞും ജനങ്ങള്‍ക്ക് വഴിനടക്കാനാവാതെയും സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉപരോധസമരം നടന്നത്. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളും, കെ.വി. സുമേഷ് എംഎല്‍എയും അടക്കമുള്ളവരാണ് വഴിതടയിലിന് നേതൃത്വം നല്‍കിയത്. ഗതാഗതം പൂര്‍ണ്ണമായി തടഞ്ഞതോടെ സിപിഎമ്മിനെ സഹായിക്കാനെന്നോണം വാഹനങ്ങള്‍ മറ്റൊരു വഴിക്ക് തിരിച്ചുവിടുകയാണ് പോലീസ് ചെയ്തത്. റോഡ് ഉപരോധിച്ച് സമരം നടത്തുന്നതില്‍ നിന്ന് സിപിഎമ്മിനെ പിന്മാറ്റാന്‍ പോലീസ് യാതൊന്നും ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്. പരിപാടി കഴിഞ്ഞപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത് സിപിഎമ്മുമായി ഒത്തുകളിച്ചാവണം. തിരുവനന്തപുരത്ത് റോഡ് ഉപരോധിച്ചപ്പോള്‍ കാഴ്ചക്കാരായി നിന്ന പോലീസ് അന്നും ഇത്തരം നാടകം കളിക്കുകയുണ്ടായി.

തിരുവനന്തപുരത്ത് റോഡ് ഉപരോധിച്ച് സമാന രീതിയിലുള്ള സമരം നടത്തിയതിന് സംഘാടകരായ സിപിഎം നേതാക്കള്‍ക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനും മറ്റുമെതിരെ കേസെടുക്കുകയുണ്ടായി. ഇതുമായി സഹകരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചപ്പോള്‍ ഈ നേതാക്കള്‍ മനസ്സില്ലാമനസ്സോടെ വഴങ്ങുകയായിരുന്നു. ഇത്തരം സമരങ്ങള്‍ തങ്ങളുടെ അവകാശമാണെന്നും അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നുമുള്ള സമീപനമാണ് സിപിഎം സ്വീകരിച്ചു പോരുന്നത്. പൊതു സ്ഥലമായ വഴിയോരങ്ങളില്‍ അനധികൃതമായി ബാനറുകളും കൊടി തോരണങ്ങളും മറ്റും കെട്ടുന്നതിനെതിരെ കുറച്ചുനാള്‍ മുന്‍പ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇതിനെതിരെ രംഗത്തുവന്നതും സിപിഎമ്മാണ്. ഈ ഉത്തരവ് പുറപ്പെടുവിച്ച ന്യായാധിപനെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് സിപിഎം നേതാക്കള്‍ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇതിന് മുന്നോട്ടിറങ്ങി. അനധികൃതമായി ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് തിരുവനന്തപുരത്ത് റോഡുകള്‍ തന്നെ ഉപരോധിച്ച് സിപിഎം സമ്മേളനം നടത്തി കോടതിയെ വെല്ലുവിളിച്ചത്.

സിപിഎമ്മിന്റെ ഭാഗത്തുനിന്ന് എന്തുകൊണ്ട് ഇത്തരം നിയമലംഘനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നു എന്നതിന്റെ ഉത്തരം എളുപ്പത്തില്‍ ലഭിക്കും. ജനാധിപത്യത്തില്‍ വിശ്വസിക്കുകയോ അതിന്റെ നിബന്ധനകള്‍ അനുസരിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം. അധികാരം ലഭിക്കുന്നതിനു മാത്രം തങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് സിപിഎം ചെയ്യുന്നത്. അധികാരം ലഭിച്ചുകഴിഞ്ഞാല്‍ തനിനിറം പുറത്തെടുക്കുകയും ചെയ്യും. ഇതിനെതിരെ ആരും ശബ്ദിച്ചുകൂടായെന്നാണ് സിപിഎമ്മിന്റെ മനോഭാവം. കോടതികള്‍ പോലും തങ്ങളുടെ ആജ്ഞകള്‍ക്ക് കീഴ്‌പ്പെട്ടുകൊള്ളണമെന്ന് സിപിഎം ശഠിക്കുന്നു. ‘ബൂഷ്വാ കോടതി’കളെ അനുസരിക്കുന്നവരല്ല തങ്ങളെന്ന് സിപിഎം പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. പാര്‍ട്ടി നേതാക്കള്‍ ഇപ്പോഴും അത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയില്‍ പിഴയടച്ച് രക്ഷപ്പെട്ട നേതാവാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട്. പണത്തിന്റെ കനം നോക്കിയാണ് കോടതികള്‍ വിധി പറയുന്നതെന്ന് പാര്‍ട്ടി നേതാവ് പാലൊളി മുഹമ്മദ് കുട്ടി പ്രഖ്യാപിച്ചത് വലിയ വിവാദമായതാണല്ലോ. ന്യായാധിപന്മാരെ ശുംഭന്മാര്‍ എന്നു വിളിച്ച് അധിക്ഷേപിച്ചയാളാണ് സിപിഎം നേതാവ് എം.വി. ജയരാജന്‍. ഈ നേതാവിന്റെ നേതൃത്വത്തിലാണ് കോടതി വിധിയെ കാറ്റില്‍പ്പറത്തി കണ്ണൂര് റോഡ് ഉപരോധിച്ചത്. നിയമവാഴ്ച നിലനില്‍ക്കേണ്ട സമൂഹത്തില്‍ ഇത്തരം അതിക്രമങ്ങള്‍ അനുവദിച്ചുകൂടാ. ജനങ്ങള്‍ക്ക് മാതൃകയാകുന്ന വിധത്തില്‍ അതിശക്തമായ നടപടികള്‍ നീതിപീഠത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം.

Tags: strikeCPM Fascismpublic road
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

Kerala

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

പുതിയ വാര്‍ത്തകള്‍

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.