കോയമ്പത്തൂരിലെ സദ് ഗുരു ആശ്രമത്തില്‍ നടന്ന മഹാശിവരാത്രി ആഘോഷത്തില്‍ അമിത് ഷാ പ്രസംഗിക്കുന്നു (ഇടത്ത്) ധ്യാനനിമഗ്നനായി സദ്ഗുരു (നടുവില്‍) കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി എല്‍.മുരുകനും(വലത്ത്)
കോയമ്പത്തൂര്‍: സോമനാഥ ക്ഷേത്രം മുതല്‍ കേദാര്‍നാഥ് വരെ, പശുപതിനാഥ് മുതല്‍ രാമേശ്വരം വരെ, കാശി മുതല്‍ കോയമ്പത്തൂര്‍ വരെ, രാജ്യമൊട്ടാകെ ശിവസാന്നിധ്യത്താല്‍ ഈ മഹാശിവരാത്രിയില്‍ നിറഞ്ഞിരിക്കുന്നുവെന്ന് അമിത് ഷാ. കോയമ്പത്തൂര്‍ ഇഷ ഫൗണ്ടേഷനില്‍ നടന്ന മഹാശിവരാത്രി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതനധര്‍മ്മമെന്നാല്‍ എന്താണ് എന്നതിനെക്കുറിച്ച് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ഗുരുവാണ് സദ്ഗുരുവെന്ന് അമിത് ഷാ.
ലോകത്തെ മാറ്റണമെങ്കില്‍ ആദ്യം നമ്മളെ മാറ്റണമെന്ന അറിവ് നല്‍കുന്ന ഗുരുവാണ് സദ്ഗുരുവെന്നും അമിത് ഷാ പറഞ്ഞു.
ലക്ഷ്യത്തോടുകൂടിയ ജ്ഞാനിയാണ് സദ്ഗുരു. പ്രയാഗ് രാജില്‍ മഹാകുംഭമേളയുടെ സമാപനച്ചടങ്ങുകള്‍ നടക്കുന്നതുപോലെ കോയമ്പത്തൂരില്‍ ഭക്തിയുടെ മഹാകുംഭമാണ് എന്റെ മുന്നില്‍ കാണുന്നത്. എന്ന് അമിത് ഷാ പറഞ്ഞപ്പോള്‍ സുദീര്‍ഘമായ കയ്യടി ഉയര്‍ന്നു. ശിവരാത്രി എന്നത് ഒരു ഉത്സവം മാത്രമല്ല. അത് ആത്മീയ ഉണര്‍വ്വിന്റെ രാത്രികൂടിയാണ് ശിവരാത്രി. – അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക