Kerala

രാജ്യ താത്പര്യത്തിന് അനുസരിച്ചാണ് അഭിപ്രായം പറയുന്നത്, ഇക്കാര്യത്തില്‍ ആരെയും ഭയമില്ല : ശശി തരൂര്‍

Published by

തിരുവനന്തപുരം: കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യമെന്ന് വിവാദ പോഡ് കാസ്റ്റിന്റെ പൂര്‍ണരൂപത്തില്‍ ശശി തരൂര്‍ എംപി. വ്യക്തമാക്കി. രാജ്യ താത്പര്യത്തിന് അനുസരിച്ചാണ് അഭിപ്രായം പറയുന്നത്. ഇക്കാര്യത്തില്‍ ആരെയും ഭയമില്ല. കേരളത്തിന്റെ വിഷയങ്ങളില്‍ വ്യാപൃതനാവണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ടുകൊണ്ട്മാത്രം ജയിക്കാനാവില്ല.
രാഷ്‌ട്രീയത്തിന് അതീതമായി സംസാരിക്കണമെന്നാണ് പക്ഷം. കോണ്‍ഗ്രസിലെ സ്വതന്ത്ര നിലപാടുകാരനാണ് താന്‍. എന്തുപറഞ്ഞാലും എതിര്‍ക്കാനും വിമര്‍ശിക്കാനും സ്വന്തം പാര്‍ട്ടിക്കുള്ളില്‍തന്നെ ആളുകളുണ്ട്. അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പാര്‍ട്ടിയെ നോക്കി മാത്രം ആളുകളുടെ വോട്ട് കിട്ടുമെന്ന് കരുതിയാല്‍ കോണ്‍ഗ്രസിന് വീണ്ടും പ്രതിപക്ഷത്തുതന്നെ ഇരിക്കേണ്ടിവരും. കമ്മ്യൂണിസ്റ്റുകാര്‍ എല്ലാക്കാര്യത്തിലും പഴഞ്ചന്മാരാണെന്നും 10-15 വര്‍ഷം പിന്നിലാണ് അവരെന്നും തരൂര്‍ പറയുന്നു. ബിജെപി തന്റെ ‘ഓപ്ഷനല്ല’. ഉള്ളില്‍ ജനാധിപത്യമുണ്ടെന്ന് അറിയിക്കാനാണ് പാര്‍ട്ടിക്കുള്ളില്‍ മത്സരിച്ചത്. ഇന്‍ഡ്യ സഖ്യത്തിന്റെ വില ലോക്സഭ തിരഞ്ഞെടുപ്പിലാണ് ഉണ്ടാവുക. അല്ലാത്ത ഘട്ടത്തില്‍ വിലയില്ല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by