ന്യൂദല്‍ഹി: യുവജനങ്ങള്‍ക്കിടയില്‍ ഇയര്‍ ബഡ്‌സിന്റെയും ഇയര്‍ ഫോണിന്റെയും ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇയര്‍ ഫോണിന്റെ അമിതോപയോഗം യുവജനങ്ങള്‍ക്കിടയില്‍ കേള്‍വിക്കുറവുണ്ടാക്കുന്നതായുള്ള പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ഇയര്‍ ബഡ്‌സിന്റെയും ഇയര്‍ ഫോണിന്റെയും ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
തുടര്‍ച്ചയായുള്ള ഇയര്‍ഫോണ്‍ ഉപയോഗം മൂലം 19-25 വയസിനിടയില്‍ പ്രായമുള്ളവരില്‍ 41 ശതമാനവും, 26-60 പ്രായമുള്ളവരില്‍ 69 ശതമാനവും കേള്‍വിക്കുറവുണ്ടെന്നാണ് മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഇയര്‍ഫോണായാലും ഇയര്‍ ബഡായാലും ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കരുത്. കൂടാതെ ഇവയുടെ ശബ്ദം 50 ഡെഡിബലില്‍ കൂടരുത്, തുടങ്ങിയ നിര്‍ദ്ദേശങ്ങളും മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക