ന്യൂദൽഹി : മഹാ ശിവരാത്രി വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഏവർക്കും ആശംസകൾ നേർന്നു. സന്തോഷം, സമൃദ്ധി എന്നിവയ്‌ക്കൊപ്പം ‘വികസിത് ഭാരത്’ കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ ദൃഢനിശ്ചയം എല്ലാവർക്കും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
” എന്റെ എല്ലാ രാജ്യക്കാർക്കും ഭഗവാൻ ശിവന് സമർപ്പിച്ചിരിക്കുന്ന ഉത്സവമായ മഹാശിവരാത്രി ആശംസിക്കുന്നു. ഈ ദിവ്യ സന്ദർഭം നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ, ഒരു വികസിത് ഭാരതത്തിനായുള്ള ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തട്ടെ. ഹർ ഹർ മഹാദേവ്! “അദ്ദേഹം എക്സിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാ ശിവരാത്രി ആശംസകൾ നേർന്നു. ഉത്സവത്തിന്റെ ആഴമേറിയ ആത്മീയതയുടെ പ്രാധാന്യത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. അമിത് ഷായ്‌ക്ക് പുറമെ ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ജെ.പി. നദ്ദയും ആശംസകൾ നേർന്നു.
രാജ്യമെമ്പാടുമുള്ള ആളുകൾ വളരെ ഭക്തിയോടും ഉത്സാഹത്തോടും കൂടിയാണ് മഹാ ശിവരാത്രി ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: