മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തിയ വിക്കി കൗശലിനെ ഉത്തര്‍പ്രദേശിലെ മന്ത്രി നന്ദ ഗോപാല്‍ ഗുപ്ത നന്ദി കാവി ഷാള്‍ പുതപ്പിച്ച് സ്വീകരിച്ചു (ഇടത്ത്) ഛാവ സിനിമയില്‍ സാംബാജി മഹാരാജ് ആയി വിക്കി കൗശല്‍ (വലത്ത്)
പ്രയാഗ് രാജ് : ഛാവ എന്ന സിനിമയിലെ സാംബാജി മഹാരാജിനെ അവതരിപ്പിച്ച് മറാത്തക്കാരുടെ മാത്രമല്ല, മുഴുവന്‍ ഭാരതീയരുടെയും ഹൃദയം കവര്‍ന്ന വിക്കി കൗശല്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി വരുമാനത്തെ മറികടന്ന് തിയറ്ററുകളില്‍ കുതിക്കുകയാണ് ഔറംഗസീബ് ചക്രവര്‍ത്തിക്കെതിരെ ഒമ്പത് വര്‍ഷത്തോളം ഹിന്ദുസ്വരാജിന് വേണ്ടി യുദ്ധം ചെയ്ത ധീരനായ സാംബാജി മഹാരാജിന്റെ ജീവിത കഥ പറയുന്ന ഛാവ.
മഹാകുംഭമേളയില്‍ എത്തിയ വിക്കി കൗശലിനെ ഉത്തര്‍പ്രദേശിലെ മന്ത്രി നന്ദ ഗോപാല്‍ ഗുപ്ത നന്ദി കാവി ഷാള്‍ പുതപ്പിച്ച് സ്വീകരിച്ചു. വിക്കി കൗശലിന്റെ ഭാര്യയും നടിയുമായി കത്രിന കൈഫ് നേരത്തെ മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുകയും പരമാര്‍ത്ഥ് നികേതന്‍ ആശ്രമം സന്ദര്‍ശിക്കുകയും അവിടുത്തെ ഭജനില്‍ പങ്കെടുക്കുകയും ചെയ്തു. ഒപ്പം വിക്കി കൗശലിന്റെ അമ്മയും ഉണ്ടായിരുന്നു.
കുംഭമേളയില്‍ പങ്കെടുക്കാന്‍ ഏറെ നാളായി ആഗ്രഹിച്ചതാണ്. ഈ പരിശുദ്ധ നഗരത്തില്‍ അവസാനം എത്തിപ്പെടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണെന്ന് വിക്കി കൗശല്‍ പറഞ്ഞു. മഹാകുംഭമേളയില്‍ എത്താന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഛാവയില്‍ സാംബാജി മഹാരാജവായുള്ള വിക്കി കൗശലിന്റെ പരകായപ്രവേശം വലിയ ചലനം സൃഷ്ടിച്ചിരുന്നു. പിതാവ് ശിവജി മഹാരാജിന്റെ ആഗ്രഹം സഫലമാക്കാന്‍ ഹിന്ദു സ്വരാജിന് വേണ്ടി പോരാടിയ സാംബാജിയെ ക്രൂരനായ ഔറംഗസേബ് തടവുകാരനായി പിടിച്ച ശേഷം കഴുമരത്തില്‍ കെട്ടിയിട്ട് ശേഷം കൊടിയ പീഢനങ്ങളാണ് നടത്തുന്നത്. നഖം പിഴുതെടുത്തിട്ടും മുറിവുകളേറ്റ ശരീരത്തില്‍ ഉപ്പുതേച്ചിട്ടും ചെറിയ ശബ്ദം പോലും പുറത്തുവിടാത്ത സാംബാജിയോട് ഔറംഗസീബിന് കൂടുതല്‍ വെറുപ്പാണ് ഉണ്ടാകുന്നത്. പല തവണയും ഇസ്ലാമിലേക്ക് മാറാന്‍ പറഞ്ഞിട്ടും കൂട്ടാക്കാത്ത സാംബാജിയോട് കണ്ണു പിഴുതുകളയാതിരിക്കണമെങ്കില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെടുന്ന ഔറംഗസീബിനോട് ഹിന്ദു സ്വരാജിനൊപ്പം ചേരാനാണ് സാംബാജി പറയുന്നത്. ഒടുവില്‍ സാംബാജിയുടെ കണ്ണുകള്‍ തുരക്കുകയാണ്. അന്നേരം ജയ് ഭവാനി എന്നാണ് സാംബാജി ഉറക്കെ വിളിക്കുന്നത്. സാംബാജിയായി ജീവിച്ചുകൊണ്ട് വിക്കി കൗശല്‍ നടത്തിയ പ്രകടനങ്ങള്‍ കണ്ട് മറാത്ത സ്വദേശികള്‍ തിയറ്ററില്‍ ഉറക്കെപൊട്ടിക്കരയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക