കോയമ്പത്തൂര്‍ : കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷനിലെ മഹാശിവരാത്രി ഫെബ്രുവരി 26നും 27നുമാണ്. ലോകത്തിലെ നാനാകോണുകളില്‍ നിന്നും അതിഥികള്‍ എത്തുന്ന ആത്മീയതയും ഭക്തിയും ഇടകലരുന്ന രണ്ട് ദിവസത്തെ ആഘോഷം അവിസ്മരണീയമാണ്.
ഇക്കുറി പ്രധാന അതിഥികളായി എത്തുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആണ്. സദ് ഗുരു നേരിട്ട് ക്ഷണിക്കാന്‍ എത്തിയെന്നും ആത്മീയമനസ്സുകള് ഒന്നിക്കുന്ന ഫെബ്രുവരി 26ലെ മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ തിടുക്കമായെന്നും സദ് ഗുരു എക്സില്‍ കുറിച്ചു.
തമിഴ്നാട്ടിലെ പല ദുഷ്ടശക്തികളും ഇക്കുറി മഹാശിവരാത്രി ആഘോഷം നടക്കരുതെന്ന് മോഹിച്ചിരുന്നു. അതിന്റെ ഭാഗമായി അവര്‍ മലിനീകരണം തടയാന്‍ വേണ്ട സംവിധാനം സദ് ഗുരു ആശ്രമത്തില്‍ ഇല്ലെന്ന് ആരോപിച്ചാണ് ചിലര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഈ പരാതിക്ക് പിന്നില്‍ ഡിഎംകെ ശക്തികളും തൊട്ടടുത്തുള്ള ചില മതപരിവര്‍ത്തന കേന്ദ്രവും ഉണ്ടെന്ന് കരുതുന്നു. പക്ഷെ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആശ്രമത്തില്‍ എത്തി നടത്തിയ പരിശോധനയില്‍ സര്‍വ്വവിധ ആധുനിക മലിനീകരണ നിയന്ത്രണസംവിധാനങ്ങളും ആശ്രമത്തില്‍ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയായിരുന്നു. ഖരമാലിന്യം, ജല മാലിന്യം, ശബ്ദ മാലിന്യം തുടങ്ങിയ എല്ലാതരം പ്രശ്നങ്ങളെയും കൈകാര്യം ചെയ്യാനുള്ള അത്യാധുനിക സംവിധാനങ്ങളാണ് കോയമ്പത്തൂരില്‍ ഇഷ ഫൗണ്ടേഷനില്‍ ഒരുക്കിയിട്ടുള്ളത്. ഇത് ബോധ്യമായതോടെ മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഫെബ്രുവരി 26,27 തീയതികളിലെ ആഘോഷത്തിന് അനുമതി നല്കി.
കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനില്‍ സദ് ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തില്‍ നടക്കുന്ന 12 മണിക്കൂര്‍ നീളുന്ന ആട്ടവും പാട്ടും നിറഞ്ഞ മഹാശിവരാത്രി ആഘോഷം കാണാനുള്ള തത്സമയ ലിങ്ക്:
ആട്ടവും പാട്ടുമായി 12-മണിക്കൂര്‍ ശിവരാത്രി ആഘോഷം…യൂട്യൂബില്‍ തത്സമയം പരിപാടി കാണുക 14 കോടി പേര്
12 മണിക്കൂര്‍ നീളുന്ന ആഘോഷത്തിന് അജയ് അതുല്‍, മുക്തിധാന് ഗാധ് വി, പറവോക്സ്, കാസ് മെ, സൗണ്ട്സ് ഓഫ് ഇഷ, ഇഷ സംസ്കൃതി, വിവിധ മേഖലയില്‍ നിന്നുള്ള സംഗീതജ്ഞര്‍ എന്നിവര്‍ 12 മണിക്കൂര്‍ നീളുന്ന സംഗീത പരിപാടി അവതരിപ്പിക്കും. ശങ്കര്‍ മഹാദേവനും സംഘവും എല്ലാവര്‍ഷവും ഉള്ളതുപോലെ ഈ വര്‍ഷവും ഉണ്ടാവും. നൃത്തപരിപാടികളും ഉണ്ടാകും. ആട്ടവും പാട്ടും അടങ്ങിയ ആഘോഷമാണ്. ഇഷ ഫൗണ്ടേഷന്റെ യുട്യൂബ് ചാനലില്‍ തത്സമയം പരിപാടികള്‍ ടെലികാസ്റ്റ് ചെയ്യും. ഏകദേശം 14 കോടി പേര് ഈ പരിപാടി തത്സമയം യുട്യൂബില്‍ വീക്ഷിക്കുമെന്ന് കരുതുന്നു.
ഇക്കുറി സദ്ഗുരു മഹാമന്ത്രം നേരിട്ട് പകര്‍ന്ന് നല്‍കും, ധ്യാനിക്കാന്‍ ‘മിറക്കിള്‍ ഓഫ് മൈന്‍ഡ്’ ആപും
ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇക്കുറി ഫെബ്രവരി 26ന് അര്‍ധരാത്രി സദ് ഗുരു ജഗ്ഗിവാസുദേവ് അവിടെ എത്തുന്ന അതിഥികള്‍ക്ക് ശിവഭഗവാന്റെ മഹാമന്ത്രമായ ‘ഓം നമ:ശിവായ…’ എന്ന മന്ത്രം ചൊല്ലിക്കൊടുക്കും. ഈ മന്ത്രം ഉരുവിടുന്നത് ജീവിതത്തില്‍ ക്ഷേമവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
ദിവസേന ധ്യാനിക്കാന്‍ സഹായിക്കുന്ന ഒരു ധ്യാന ആപ് സദ്ഗുരു ഇക്കുറി പുറത്തിറക്കും. മിറക്കിള്‍ ഓഫ് മൈന്‍ഡ് എന്നാണ് ഈ ധ്യാന ആപിന്റെ പേര്. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ധ്യാനം ദിവസേന നടത്താന്‍ സഹായിക്കുന്നതാണ് ഈ ആപ്. ഇക്കുറി 60,000 പേര്‍ക്കാണ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: