India

സദ് ഗുരുവിന് ഊര്‍ജ്ജം പകരാന്‍ മഹാശിവരാത്രി ആഘോഷത്തിന് അമിത് ഷായും ഡി.കെ. ശിവകുമാറും ; സദ്ഗുരു മഹാമന്ത്രം നല്‍കും, ധ്യാനിക്കാന്‍ ആപും

സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷനിലെ ശിവരാത്രി ആഘോഷത്തിന് ആഭ്യന്തരമന്ത്രി അമിത് ഷായും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പങ്കെടുക്കും. ഫെബ്രുവരി 26ന്‍റെ ആഘോഷത്തിനാണ് ഇരുവരും വേദി പങ്കിടുക. ഫെബ്രുവരി 26,27 തീയതികളിലാണ്

Published by

ചെന്നൈ: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷനിലെ ശിവരാത്രി ആഘോഷത്തിന് ആഭ്യന്തരമന്ത്രി അമിത് ഷായും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പങ്കെടുക്കും. ഫെബ്രുവരി 26ന്റെ ആഘോഷത്തിനാണ് ഇരുവരും വേദി പങ്കിടുക. ഫെബ്രുവരി 26,27 തീയതികളിലാണ്.

സദ്ഗുരു മഹാമന്ത്രം നല്‍കും

ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇക്കുറി ഫെബ്രവരി 26ന് അര്‍ധരാത്രി സദ് ഗുരു ജഗ്ഗിവാസുദേവ് അവിടെ എത്തുന്ന അതിഥികള്‍ക്ക് ശിവഭഗവാന്റെ മഹാമന്ത്രമായ ‘ഓം നമ:ശിവായ…’ എന്ന മന്ത്രം ചൊല്ലിക്കൊടുക്കും. ഈ മന്ത്രം ഉരുവിടുന്നത് ജീവിതത്തില്‍ ക്ഷേമവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

ധ്യാന ആപ് പുറത്തിറക്കും

ദിവസേന ധ്യാനിക്കാന്‍ സഹായിക്കുന്ന ഒരു ധ്യാന ആപ് സദ്ഗുരു ഇക്കുറി പുറത്തിറക്കും. മിറക്കിള്‍ ഓഫ് മൈന്‍ഡ് എന്നാണ് ഈ ധ്യാന ആപിന്റെ പേര്. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ധ്യാനം ദിവസേന നടത്താന്‍ സഹായിക്കുന്നതാണ് ഈ ആപ്. ഇക്കുറി 60,000 പേര്‍ക്കാണ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക