Kerala

“ഞമ്മൾടെ” കൂടെ നിന്നാൽ മതേതരം അല്ലെങ്കിൽ വർഗ്ഗീയം ; അതിനു ജോർജിനെ കിട്ടില്ല ; വൈറലായി പിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Published by

കോട്ടയം: വിദ്വേഷ പ്രസം​ഗ കേസിൽ ഇന്നലെ റിമാൻഡിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

അതേസമയം പി സി ജോർജ്ജിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് . വോട്ടിനു വേണ്ടി ഒരുത്തനു മുന്നിലും തല കുനിയ്‌ക്കാത്ത പി സി എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത് .

‘ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും ഞാൻ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല .
റോഡ് വീതി കൂട്ടാൻ അരുവിത്തുറ പള്ളിയുടെ മതിൽ ബലമായി പൊളിച്ചപ്പോൾ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല .
ഒരുപാട് ആരാധനാലയങ്ങൾ പണിയാൻ സംഭാവന കൊടുത്തപ്പോൾ ആരും ഒന്നും പറഞ്ഞില്ല . പക്ഷെ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷർട്ട് ഉയർത്തി കാട്ടിയപ്പോൾ ഞാൻ “ചിലർക്ക് ” വെറുക്കപെട്ടവനായി .

സീത ദേവിയുടെ നഗ്ന ചിത്രം വരച്ച എം എഫ് ഹുസൈന് അവാർഡ് കൊടുത്തപ്പോൾ വിമർശനം ഉന്നയിച്ചപ്പോളും എന്നെ ‘ചിലർ ‘ ആക്രമിച്ചു . ശബരിമലയിൽ ആചാര സംരക്ഷണത്തിന് മുന്നിൽ നിന്ന് പട നയിച്ചപ്പോൾ എന്നെ ” ചിലർ “ആർ എസ് എസ് ആയി ചിത്രീകരിച്ചു .

ശബരിമല വിഷയത്തിന്റെ പേരിൽ കെ സുരേന്ദ്രന് പിന്തുണ കൊടുത്തപ്പോൾ എന്നെ ഊര് വിലക്കാൻ ഒരു പ്രദേശത്തെ മഹല്ലുകളിൽ ഫത്വ പുറപ്പെടുവിച്ചു .
(എന്നെ ഞാൻ ഒരുപാട് സ്നേഹിച്ച ഒരു സമൂഹം ചിലർ പരത്തിയ തെറ്റിദ്ധാരണയുടെ പുറത്തു ഒരുപാട് കയറി ചൊറിഞ്ഞപ്പോൾ ഞാനും ഒന്ന് മാന്തി . അതിൽ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു . )

രാമക്ഷേത്ര നിർമ്മാണത്തിന് പൈസ കൊടുത്തപ്പോൾ വീണ്ടും ഞാൻ ” ചിലർക്ക് ” വർഗ്ഗീയ വാദിയായി . “ഞമ്മൾടെ” മാത്രം കൂടെ നിന്നാൽ മതേതരം അല്ലെങ്കിൽ വർഗ്ഗീയം . അതിനു കുട പിടിക്കാൻ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ ‘മൈ’ക്കുട്ടിമാരെയും ‘കുന്ന’ പ്പള്ളിക്കാരെയും കിട്ടും . പൂഞ്ഞാറുകാരൻ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിനെ കിട്ടില്ല .
പി.സി ജോർജ്ജ് ‘

എന്ന പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത് .

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by