മുംബൈ : ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞതിനു പിന്നാലെ ആഘോഷത്തിമിർപ്പില്ലായിരുന്നു രാജ്യം . പടക്കം പൊട്ടിച്ചും, വന്ദേ മാതരം മുഴക്കിയും, നൃത്തം ചെയ്തുമാണ് പലരും ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. എന്നാൽ പാകിസ്ഥാന്റെ പരാജയത്തിൽ മനം നൊന്ത ചിലരും ഇന്ത്യയിൽ ഉണ്ടായിരുന്നു.
മഹാരാഷ്‌ട്ര കൊങ്കണിലെ മാൽവാനിൽ ക്രിക്കറ്റ് മത്സരത്തിന് ശേഷം, തീവ്ര ഇസ്ലാമിസ്റ്റായ യുവാവ് ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ഒപ്പം പാകിസ്ഥാന് സിന്ദാബാദ് മുഴക്കുകയും ചെയ്തു.സംഭവം വിവാദമായതോടെ യുവാവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന എംഎൽഎ നിലേഷ് റാണെ രംഗത്തെത്തി .
തുടർന്ന് മാൽവാൻ മുനിസിപ്പൽ കൗൺസിൽ ഭരണകൂടം യുവാവിന്റെ കട ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി . നിലേഷ് റാണെ യുവാവിനെതിരെ സ്വീകരിച്ച നടപടിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്ക് വയ്‌ക്കുകയും ചെയ്തു.
“ഇന്നലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ശേഷം, മാൽവാനിലെ ഒരു മുസ്ലീം കുടിയേറ്റ സ്ക്രാപ്പ് വ്യാപാരി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു. ഒരു നടപടി എന്ന നിലയിൽ, ഞങ്ങൾ ഇയാളെ ജില്ലയിൽ നിന്ന് പുറത്താക്കും . അതിനുമുമ്പ് അയാളുടെ കട ഒഴിപ്പിച്ച മാൽവൻ മുനിസിപ്പൽ കൗൺസിൽ ഭരണകൂടത്തിനും പോലീസിനും നന്ദി.“ നിലേഷ് റാണെ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക