ഇസ്ലാമാബാദ് : തന്റെ പെണ്മക്കൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷാഹിദ് അഫ്രീദി. കുട്ടികൾ ടിവി കാണാതിരിക്കാനായി താൻ ടിവി എറിഞ്ഞു പൊട്ടിച്ചതായും അഫ്രീദി ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഷാഹിദ് അഫ്രീദിക്ക് അഞ്ച് പെൺമക്കളാണ് ഉള്ളത് . അദ്ദേഹത്തിന്റെ രണ്ട് മൂത്ത പെൺമക്കൾ വിവാഹിതരുമാണ്. ധാരാളം പണമുണ്ടെങ്കിലും വിവാഹത്തിന് മുമ്പ് പെൺമക്കൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിട്ടില്ലെന്ന് ഷഹീദ് അഫ്രീദി പറഞ്ഞു.
‘വിവാഹശേഷം ഞാൻ എന്റെ പെൺമക്കൾക്ക് മൊബൈൽ ഫോണുകൾ നൽകിയിട്ടുണ്ട്. നാമെല്ലാവരും നമ്മുടെ കുട്ടികളെ സ്നേഹിക്കുന്നു, പക്ഷേ നിങ്ങൾ അവരെ നല്ല പോലെ നോക്കണം. ഇക്കാലത്ത് കണ്ണടച്ച് ഇരിക്കേണ്ട സമയമല്ല. നിങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കുക. 16 മുതൽ 21 വയസ്സ് വരെയുള്ള പ്രായം വളരെ അപകടകരമായ പ്രായമാണ്. ഈ സമയത്ത് കുട്ടികളെ നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ കുട്ടികളെ ടിക് ടോക്കിന്റെ ലോകത്തുനിന്ന് യഥാർത്ഥ ലോകത്തേക്ക് കൊണ്ടുവരിക.’കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റി നിർത്തുക.’ നിങ്ങളുടെ സ്വപ്നങ്ങൾക്കും കുട്ടികളുടെ സ്വപ്നങ്ങൾക്കും വേണ്ടി പ്രവർത്തിക്കുക. ‘ ഷഹീദ് അഫ്രീദി പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, തന്റെ പെൺമക്കളിൽ ടിവി മോശം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് തോന്നിയപ്പോൾ, താൻ ടിവി തകർത്തുവെന്നും അഫ്രീദി പറഞ്ഞു.
‘ഞാൻ പലപ്പോഴും എന്റെ ഭാര്യയോട് ടിവി ഒറ്റയ്‌ക്ക് കാണണമെന്നും അത് കുട്ടികൾക്ക് കാണിക്കരുതെന്നും പറയുമായിരുന്നു. ഒരിക്കൽ ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, എന്റെ മകൾ ഒരു പ്ലേറ്റുമായി ടിവിയുടെ മുന്നിൽ നിൽക്കുന്നത് കണ്ടു, അവൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ആരതി എടുക്കുന്ന പോലെ പാത്രവുമായി നിൽക്കുന്നത് കണ്ടു. ഇത് കണ്ടപ്പോൾ എനിക്ക് വളരെ ദേഷ്യം വന്നു, ഞാൻ ടിവി ചുമരിൽ ഇടിച്ച് പൊട്ടിച്ചു.‘ – അഫ്രീദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക