തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്ന് ആവർത്തിച്ച് സിപിഎം. സമരത്തെ തെറ്റായ ദിശയിലേക്കാണ് ഇവർ നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന് ഒരു പിടിവാശിയുമില്ല. ലോകത്ത് ഒരു സമരത്തെയും സിപിഎം തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശ വർക്കർമാരുടെ സമരം ഒത്തുതീർക്കണം. അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ട്. ആശാവർക്കർമാരെ ഇവർ ഉപകരണമാക്കി മാറ്റുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം ഈ മാസം 28ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആശാവർക്കേഴ്സ് സമരം നടത്തും.
തിരുവനന്തപുരത്ത് നടക്കുന്ന സമരം അനാവശ്യമെന്നും ആനുകൂല്യങ്ങൾ നൽകേണ്ടത് കേന്ദ്ര സർക്കാരെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. ആശാ വർക്കേഴ്സിന്റെ സംഘടന ബിജെപിയുടെ ചട്ടുകമായി മാറിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ആരോപിച്ചു.
ഇതിനിടെ 16 ദിവസത്തിലേക്ക് കടന്ന ആശാ വർക്കേഴ്സിന്റെ സമരത്തിന് പിന്തുണ എറുകയാണ്. മരക്കാർക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സർക്കാർ . ജോലിയ്‌ക്ക് എത്താത്ത ആശമാരെ ചുമതലയിൽ നിന്ന് ഒഴിവാക്കാനാണ് നീക്കം. എല്ലാ ആശമാരും അടിയന്തരമായി തിരികെ പ്രവേശിച്ച് ഏൽപ്പിച്ച ചുമതലകൾ നിർവ്വഹിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: