ന്യൂദൽഹി : ദൽഹി എക്സൈസ് നയത്തെ അടിസ്ഥാനമാക്കിയുള്ള സിഎജി റിപ്പോർട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രി രേഖ ഗുപ്ത നിയമസഭയിൽ അവതരിപ്പിച്ചു. മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന കാര്യങ്ങൾ ഈ റിപ്പോർട്ടിൽ വെളിച്ചത്തുവന്നിട്ടുണ്ട്. മുൻ എഎപി സർക്കാരിന്റെ കാലത്ത് നടന്ന സാമ്പത്തിക ക്രമക്കേടുകൾ ഈ റിപ്പോർട്ട് എടുത്തുകാണിക്കുന്നുണ്ടെന്ന് റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരസ്യമാക്കാതിരിക്കാൻ മുൻ സർക്കാർ മനഃപൂർവ്വം അത് അടിച്ചമർത്തുകയായിരുന്നുവെന്ന് നിയമസഭാ സ്പീക്കർ വിജേന്ദ്ര ഗുപ്ത പറഞ്ഞു. മുൻ സർക്കാരിന്റെ നയങ്ങളെ വിമർശിക്കാതിരിക്കാൻ ഈ റിപ്പോർട്ട് പുറത്തുവരുന്നത് തടയാൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
ദൽഹിയുടെ എക്സൈസ് നയത്തിൽ ക്രമക്കേടുകൾ ഉണ്ടെന്നും മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും സിഎജി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി രേഖ ഗുപ്ത ഈ വിഷയം ഗൗരവമായി എടുക്കുകയും നിയമസഭയിൽ അവതരിപ്പിക്കുകയും സർക്കാരിന്റെ തുടർ നടപടികളെക്കുറിച്ച് സൂചന നൽകി.
ദൽഹി മദ്യനയത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിലെ പ്രധാന കാര്യങ്ങൾ :
മൊത്തക്കച്ചവടക്കാർക്ക് മദ്യവില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം നൽകി, അവർക്ക് അനിയന്ത്രിതമായ വിലകൾ ഈടാക്കാൻ അനുവദിച്ചു. മദ്യനയം ശരിയായ രീതിയിൽ നടപ്പിലാക്കിയില്ല, സുതാര്യതയും ഇല്ലായിരുന്നു.
ചില കമ്പനികൾക്ക് ഒരേസമയം ഒന്നിലധികം ലൈസൻസുകൾ നൽകി, അതേസമയം പല കേസുകളിലും എക്സൈസ് വകുപ്പ് യാതൊരു പരിശോധനയും കൂടാതെയാണ് ലൈസൻസുകൾ നൽകിയത്. ഒരേ കമ്പനിയിൽ നിന്നുള്ള മദ്യത്തിന്റെ വില വ്യത്യസ്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: