വാഷിങ്ടണ്‍: യുഎസിലെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികളായ കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും ആസൂത്രണം ചെയ്ത 25 ശതമാനം ടാറിഫുകൾ അടുത്ത മാസം തന്നെ നടപ്പിലാക്കുമെന്ന് ഡൊണാൾഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്‌റോണുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
“കാനഡയും മെക്‌സിക്കോയും മാത്രമല്ല, പല രാജ്യങ്ങളും വ്യാപാര കാര്യത്തിൽ ഞങ്ങളോട് മോശമായി പെരുമാറുകയും, മുതലെടുക്കുകയും ചെയ്യുന്നു,” എന്ന് ട്രംപ് കൂട്ടിച്ചേർന്നു. ഇരു രാജ്യങ്ങളും ട്രംപിന്റെ തീരുമാനത്തിൽ പ്രതിഷേധിക്കുകയും, സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് ചർച്ചകൾ നടത്താൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
മറ്റു രാജ്യങ്ങളിൽ താൻ ആസൂത്രണം ചെയ്യുന്ന പരസ്പര പൂരക ടാറിഫുകളും ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ട്രംപ് പല അവസരങ്ങളിലും ഇന്ത്യയെ ഉയർന്ന ടാറിഫ് രാജ്യമായി വിശേഷിപ്പിച്ചിരുന്നു. “ഇന്ത്യ ചുമത്തുന്ന ടാറിഫ് ആസൂത്രണത്തിനു സമാനമായ ടാറിഫ് അമേരിക്കയും ചുമത്തും,” എന്ന് ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക