Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെഞ്ഞാറമൂട് കൊലപാതകം: നടുക്കം മാറാതെ നാട്; കൂസലില്ലാതെ അഫ്‌സാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2025, 07:41 am IST
in Kerala

വെഞ്ഞാറമൂട്: കൂട്ടുകാരന്മാരെ പോലെ ഒരുമിച്ച് നടക്കുന്ന അനിയനെ ആണ് ജ്യേഷ്ഠന്‍ തലയ്‌ക്കടിച്ചു അതിക്രൂരമായ കൊലപ്പെടുത്തിയത്. അനിയനെ സ്ഥിരമായി പള്ളിയില്‍ കൊണ്ട് പോവുകയും സോഷ്യല്‍ മീഡിയയില്‍ അടക്കം അനുജനെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന സന്തോഷ നിമിഷങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്ന അഫാന് എങ്ങനെ ഇങ്ങനെ അതി ക്രൂരമായി കൊലചെയ്യാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ ആകാതെ ഒരു നാട്.

ഇന്നലെയും വെഞ്ഞാറമൂട് ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന അന്‍സാരി ഹോട്ടലില്‍ അനിയനെയും കൂട്ടി വന്നു ബിരിയാണിയും വാങ്ങി കൊണ്ടുപോയിരുന്നു.

അരുംകൊല നടത്തിയ പ്രതി അഫാന്‍ (23) പോലീസ് സ്റ്റേഷനില്‍ എത്തിയത് ഒരു കൂസലുമില്ലാതെ. കേരളത്തിനെ നടുക്കിയ അരും കൊല നടത്തി അഫാന്‍ പോലീസ് സ്റ്റേഷനില്‍ താന്‍ ആറുപേരെ കൊലപ്പെടുത്തിയിയെന്ന് പറഞ്ഞപ്പോള്‍ പോലീസ് ആദ്യം വിശ്വസിച്ചില്ല. കൊലപാതകം വിശദീകരിച്ചപ്പോഴാണ് പോലീസും ഞെട്ടിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടക്കൊലയെന്നാണ് അഫാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.

പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും.

മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊല പാതകം നടന്നത്. പ്രതി കീഴടങ്ങിയത് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനു കീഴിലായിരുന്നു. കാമുകിയെയും അനുജനെ കൊലപ്പെടുത്തുകയും അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തത് വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധിയിലാണ്. അമ്മൂമ്മടെ കൊലപാതകം പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിധിയിലും ബാപ്പയുടെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തിയത് നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും. അതിനാല്‍ അതാത് പോലീസ് സ്റ്റേഷനില്‍ വിവിരം അറിയിച്ച് വീടുകള്‍ പരിശോധന നടത്തിയപ്പോള്‍ രാത്രിയായി. നാട്ടകാര്‍ വിവരം അറിയുന്നത് തന്നെ പോലീസ് വന്നപ്പോഴായിരുന്നു. വീടുകളുടെ ഗേറ്റുകള്‍ പോലീസ് ചവിട്ടിപ്പൊളിച്ച് കയറുകയായിരുന്നു.

പാലക്കാട് ചെന്താമര നടത്തിയ ഇരട്ട കൊലപാതകത്തിലെ ഞെട്ടലില്‍ നിന്നും മുക്തമാകാതിരിക്കുമ്പോഴാണ് വെഞ്ഞാറമൂട്ടിലെ അരുംകൊല. ആറുപേരെ കൊലപ്പെടുത്തിയെന്നാണ് പ്രതി അഫാന്‍ പോലീസിനോട് പറഞ്ഞത്. 2 മണിക്കൂറിനിടെ 3 വീടുകളിലായി 6 പേരെ വെട്ടിയെന്നാണു അഫാന്‍ വെളിപ്പെടുത്തിയത്. അഫാന്റെ ഉമ്മ അര്‍ബുദം രോഗം ബാധിച്ച് ചികിത്സയിലാണ്. അനുജന്‍ 9–ാം ക്ലാസ് വിദ്യാര്‍ഥി ഇന്നലെ പരീക്ഷ എഴുതിയിട്ട് വന്നതാണ്.

ആദ്യം വെട്ടിക്കൊലപ്പെടുത്തിയത് അമ്മൂമ്മപാങ്ങോട് എരിച്ചുഴി പുത്തന്‍ വീട്ടില്‍ താമസിക്കുന്ന സല്‍മാ ബീവി(88). ഇതിനു ശേഷം നെടുമങ്ങാട് ചുള്ളാളത്ത് എസ്എന്‍ പുരത്ത് ജസ്‌നാ മന്‍സിലില്‍ താമസിക്കുന്ന അച്ഛന്റെ സഹോദരന്‍ അബ്ദുള്‍ ലത്തിഫ്(69) ഭാര്യ സജിതാബീവി(59). അതു കഴിഞ്ഞ് വെഞ്ഞാറമൂട് പേരുമലയിലെ സ്വന്തം വീടായ സല്‍മാസില്‍ പെണ്‍സുഹൃത്ത് മുക്കുന്നൂര്‍ സ്വദേശി ഫര്‍സാന(18) സഹോദരന്‍ അഫ്‌സാന്‍(13) കൊലപ്പെടുത്തുകയും ഉമ്മ ഷമീന റഹിം റെഹീം(60)നെ തലയ്‌ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഗുരുതര പരുക്കുകളോടെ അഫാന്റെ ഉമ്മ ചികിത്സയിലാണ്.
എല്ലാപേരെയും ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് വിവരം. ബൈക്കില്‍ സഞ്ചരിച്ചാണ് കൊലപാതകം നടത്തിയത്. രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വര്‍ണമാല വില്‍ക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും വിവരമുണ്ട്. ബാപ്പയോടൊപ്പം വിദേശത്ത് വിസിറ്റിഗ് വിസയില്‍ പോയ ഇയാള്‍ അടുത്തിടെയാണ് തിരികെ എത്തിയത്. പ്രതിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. എലിവിഷം കഴിച്ചെന്ന് മൊഴി നല്‍കിയതിനാല്‍ പ്രതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
.

Tags: Venjaramoodu murderLatest Update
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ മുതൽ മഴ വീണ്ടും ശക്തമാകും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Kerala

പോലീസ് ജീപ്പില്‍ കൈവിലങ്ങണിഞ്ഞ് മകന്‍; ആറ് വർഷങ്ങൾക്ക് ശേഷം അഫാനെ കണ്ട് പിതാവ് അബ്ദുല്‍ റഹീം

Kerala

വക്കാലത്തൊഴിഞ്ഞ് പ്രതി അഫാന്റെ വക്കീൽ : കോൺഗ്രസ് നേതാവായ അഡ്വക്കേറ്റ് പ്രതിക്ക് വേണ്ടി ഹാജരാകുന്നത് പാർട്ടിക്ക് അപമാനമെന്ന് കെപിസിസിക്ക് പരാതി

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാന് വിദഗ്ധ പരിശീലനം ലഭിച്ചോ? സൗഹൃദവലയം തേടി പോലീസ്

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതിയുടെ അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.