തിരുവനന്തപുരം; ‘എല്ലാവരോടും നന്നായി സംസാരിക്കുന്ന നല്ല ചെറുക്കനായിരുന്നു അവന്‍, എനിക്ക് ചെറുപ്പം മുതലെ അവനെ അറിയാം, എന്നും പള്ളിയില്‍ പോയി നമസ്‌കരിക്കുന്ന നോമ്പ് പിടിക്കുന്ന നല്ല ചെറുപ്പക്കാരനായിരുന്നു’, സ്വന്തം മുത്തശിയെയും അനിയനെയും അടക്കം 5 പേരെ കൊലപ്പെടുത്തി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ പേരുമല സ്വദേശി അഫാനെ പറ്റി നാട്ടിലെ ആശ വര്‍ക്കര്‍ പറഞ്ഞ വാക്കുകളാണിത്.
എപ്പോഴും ബൈക്കിലാണ് അവന്‍ സഞ്ചരിക്കുന്നതെന്നും നന്നായി ഇടപൊടുന്ന കുട്ടിയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
പിതാവിനൊപ്പം വിദേശത്തായിരുന്ന അഫാന്‍ അടുത്തിടെയാണു നാട്ടില്‍ തിരിച്ചെത്തിയത്. കല്ലറ പാങ്ങോടെത്തി പിതാവിന്റെ അമ്മ സല്‍മാ ബീവിയെയാണ് (88) ഇയാള്‍ ആദ്യം തലയ്‌ക്കടിച്ചു കൊന്നത്. പിന്നീട് പുല്ലമ്പാറ ആലമുക്കിലെത്തി പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും വെട്ടിക്കൊന്നു.
പിന്നീടാണ് പേരുമലയിലെ വീട്ടിലെത്തി അമ്മ ഷമീന, 3 ദിവസമായി വീട്ടിലുള്ള പെണ്‍കുട്ടി ഫര്‍ഷാന, സ്വന്തം സഹോദരന്‍ അഫ്‌സാന്‍ (13), എന്നിവരെ ആക്രമിച്ചത്. കാന്‍സര്‍ രോഗിയായ ഷമീന ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വെട്ടേറ്റ സഹോദരനും പെണ്‍കുട്ടിയും മരിച്ചു. കൊലപാതകത്തിനു ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടാണു പ്രതി പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: