കോട്ടയം: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മുസ്ളീം യൂത്ത് ലീഗ് പ്രവര്ത്തകന് നല്കിയ കേസില്‍ പി സി ജോര്‍ജിനെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഹാജരാകാന്‍ പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാമെന്ന് അറിയിച്ചിട്ടും തിങ്കളാഴ്ച പൂഞ്ഞാറിലെ വീട്ടില്‍ വലിയൊരുസംഘം പോലീസ് എത്തി. ഇതേത്തുടര്‍ന്ന് അദ്ദേഹം മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജോര്‍ജിനെ വൈകുന്നേരം വരെ പോലീസിന്റെ കസ്റ്റഡിയില്‍ നല്‍കാനും തുടര്‍ന്ന് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡു ചെയ്യാനും കോടതി ഉത്തരവായി.
ജനുവരി 5 ന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളാണ് കേസിനിടയാക്കിയത്.
തുടര്‍ന്ന്, ഈരാറ്റുപേട്ട സ്വദേശിയും മുസ്ളീം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ മുഹമ്മദ് ഷിഹാബ് ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: