കൊട്ടാരക്കര: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ആദ്ധ്യാത്മിക സാംസ്കാരിക സംഘടനയായ ‘മന്ത്ര’ യുടെ (മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദുസ്) ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ സ്ഥാപിക്കുവാനുള്ള വിഗ്രഹം കേരളത്തില്‍ നിന്ന് കൊണ്ടുപോകും. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ആദ്ധ്യാത്മിക സംഗമത്തില്‍ തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് മന്ത്രയുടെ ആധ്യാത്മിക സമിതിക്ക് വിഗ്രഹം കൈമാറി. ജൂലൈ ആദ്യവാരം അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് കണ്വന്ഷന്.
ആദ്ധ്യാത്മിക സംഗമം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്മാന് അഡ്വ. കെ ഉണ്ണികൃഷ്ണന് മേനോന് പ്രവര്‍ത്തനോല്‍ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ശ്യാം ശങ്കര്‍ അധ്യക്ഷം വഹിച്ചു. ചെങ്കോട്ടുകോണം ആശ്രമം സെക്രട്ടറി ഡോ ഭാര്‍ഗ്ഗവറാം സ്വാമി, ബിജെപി നേതാവ് സന്ദീപ് വാചസ്പതി, മന്ത്ര ഉപദേശക സമിതി ചെയര്മാന് ശശിധരന് നായര്‍, വേദവിധ്യ പ്രതിഷ്ഠാന്‍ സെക്രട്ടറി രഘുനാഥ് നായര്‍, ക്ഷേത്രം ഉപദേശകസമിതി അംഗം വി, ഷിജു കെ അഡ്വ. എന്‍ സതീഷ് ചന്ദ്രന്, രഞ്ജിത് ചന്ദ്രശേഖരന്, അഡ്വ വിവേക് ഉജ്ജ്വല്‍ ഭാരതി എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: