India

മുസ്ലിം റിയല്‍എസ്റ്റേറ്റുകാരുടെ ‘ഹൗസിംഗ് ജിഹാദ്’ മുംബൈയില്‍ ഇനി അനുവദിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപം

മുസ്ലിം റിയല്‍ എസ്റ്റേറ്റ് രംഗത്തെ ബിസിനസുകാര്‍ മഹാരാഷ്ട്രയില്‍ ഹൗസിംഗ് ജിഹാദ് നടത്തുന്നുവെന്ന് ആരോപിച്ച് ഷിന്‍ഡേ പക്ഷം ശിവസേന നേതാവ് സഞ്ജയ് നിരുപം. നഗരങ്ങളില്‍ ചേരി നിര്‍മ്മാണത്തിന്‍റെ ചുമതലയുള്ള റിയല്‍ എസ്റ്റേറ്റുകാര്‍ അവരുടെ സമുദായത്തില്‍പ്പെട്ടവരുടെ പേരുകള്‍ മാത്രം നല്‍കുക വഴി ആ ചേരി ആ സമുദായത്തിന്‍റെ ഒരു കോളനിയായി മാറുകയാണ്. ഇത് ആ നഗരത്തിന്‍റെ ജനസംഖ്യാഘടന തന്നെ ഒരു സമുദായത്തിന് അനുകൂലമാക്കി മാറ്റുകയാണെന്നും മുന്‍ എംപി കൂടിയായ സഞ്ജയ് നിരുപം പറയുന്നു.

Published by

മുംബൈ: മുസ്ലിം റിയല്‍ എസ്റ്റേറ്റ് രംഗത്തെ ബിസിനസുകാര്‍ മഹാരാഷ്‌ട്രയില്‍ ഹൗസിംഗ് ജിഹാദ് നടത്തുന്നുവെന്ന് ആരോപിച്ച് ഷിന്‍ഡേ പക്ഷം ശിവസേന നേതാവ് സഞ്ജയ് നിരുപം. നഗരങ്ങളില്‍ ചേരി നിര്‍മ്മാണത്തിന്റെ ചുമതലയുള്ള റിയല്‍ എസ്റ്റേറ്റുകാര്‍ അവരുടെ സമുദായത്തില്‍പ്പെട്ടവരുടെ പേരുകള്‍ മാത്രം നല്‍കുക വഴി ആ ചേരി ആ സമുദായത്തിന്റെ ഒരു കോളനിയായി മാറുകയാണ്. ഇത് ആ നഗരത്തിന്റെ ജനസംഖ്യാഘടന തന്നെ ഒരു സമുദായത്തിന് അനുകൂലമാക്കി മാറ്റുകയാണെന്നും മുന്‍ എംപി കൂടിയായ സഞ്ജയ് നിരുപം പറയുന്നു.

മുംബൈ നഗരത്തിലെ ഗോവണ്ടി, മങ്കുര്‍ദ്, കുര്‍ള, സാക്കിനാക്ക, ബാന്ദ്ര എന്നിവിടങ്ങളിലെല്ലാം ഉയര്‍ന്ന ചേരികളില്‍ ഇതുപോലെ ജനസംഖ്യ ഒരു സമുദായത്തിന് അനുകൂലമാക്കി ചേരികള്‍ പണിത മുസ്ലിം റിയല്‍ എസ്റ്റേറ്റുകാര്‍ മാറ്റിയെടുത്തു. ഇപ്പോള്‍ 600 ചേരി നിര്‍മ്മാണ പദ്ധതികള്‍ നടന്നുവരുന്നുണ്ട്. ഇതില്‍ 10 ശതമാനം പേര്‍ മുസ്ലിം റിയല്‍ എസ്റ്റേറ്റുകാരാണ്. ഇവരുടെ ഗൂഢാലോചന നഗരത്തിന്റെ ജനസംഖ്യാഘടന ഒരു സമുദായത്തിന് അനുകൂലമായി മാറ്റപ്പെടുകയാണ്. ഇത് ഹൗസിംഗ് ജിഹാദാണ് – സഞ്ജയ് നിരുപം കുറ്റപ്പെടുത്തി.

ഓഷിവാരയിലെ രണ്ട് ഹൗസിംഗ് പ്രൊജക്ടുകള്‍ തീര്‍ന്നപ്പോഴേക്കും ഹിന്ദു ഭൂരിപക്ഷപ്രദേശമായിരുന്ന ആ നഗരപ്രദേശം മുസ്ലിം ഭൂരിപക്ഷപ്രദേശമായി മാറിയെന്നും സഞ്ജയ് നിരുപം വിമര്ശിക്കുന്നു. ഇതില്‍ ഒരു ഹൗസിംഗ് പദ്ധതിയുടെ ചുമതലയുള്ള മുസ്ലിം ഡലവപര്‍ കൃത്രിമരേഖകള്‍ ഉണ്ടാക്കി 19 വീടുകള്‍ ഒരാളുടെ പേരിലേക്ക് മാറ്റിയെടുത്തു. ഒരാള്‍ക്ക് ഒരു വീടേ പാടുള്ളൂ എന്ന നിയമം കാറ്റില്‍ പറത്തിയാണ് ഇത്- സഞ്ജയ് നിരുപം പറയുന്നു.

ഇപ്പോള്‍ ഹൗസിംഗ് ഡവലപ് മെന്‍റിന്റെ ചുമതലയുള്ള മന്ത്രിയായ ഏക്നാഥ് ഷിന്‍ഡേയ്‌ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ കത്തയച്ചിട്ടുണ്ടെന്ന് സഞ്ജയ് നിരുപം പറഞ്ഞു. ഇത്തരം ഗൂഢാലോചനാപരിപാടികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

ചേരി പുനര്‍നിര്‍മ്മാണ അതോറിറ്റി സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിയാണ്. അവര്‍ക്കാണ് മുംബൈയിലെ ചേരി പുനര്‍നിര്‍മ്മാണ പദ്ധതികളുടെ ചുമതല. സാധാരണ നിയമമനുസരിച്ച് ഒരു കുടുംബത്തിന് ഒരു വീടേ അനുവദിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരു ഹൗസിംഗ് പദ്ധതില്‍ ഒരാളുടെ പേരില്‍ 30 വീടുകള്‍ വരെ അനുവദിച്ചു-സഞ്ജയ് നിരുപം പറയുന്നു. 2021ല്‍ ഓഷിവാര പ്രദേശത്ത് നടന്ന മറ്റൊരു തട്ടിപ്പിനെക്കുറിച്ച് സഞ്ജയ് നിരുപം വിശദീകരിക്കുന്നത് ഇങ്ങിനെ. ഇവിടെ ഒരു പുതുതായി നിര്‍മ്മിക്കുന്ന ചേരിയിലേക്ക് 45 കുടിലുകളെ മാത്രമാണ് പുനരധിവസിപ്പിക്കേണ്ടത്. പക്ഷെ ഒരു മുസ്ലിം ഡവലപര്‍ 45 കുടിലുകള്‍ എന്നത് പിന്നീട് 82ഉം 2022ഓടെ 95ഉം ആക്കി മാറ്റുകയായിരുന്നു. ഇത്രയും പേരായി ഇവിടെ വന്നത് മുസ്ലിം താമസക്കാര്‍ മാത്രമാണ്. – സഞ്ജയ് നിരുപം കുറ്റപ്പെടുത്തുന്നു.

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക