ലക്‌നൗ: കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് എട്ട് കോടിയിലധികം പാവപ്പെട്ടവരെ ദാരിദ്ര്യരേഖയില്‍ നിന്ന് മോചിപ്പിച്ചെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ രാഗിണി സോന്‍കര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്തെ 25 കോടി പേരെയാണ് ദാരിദ്ര്യരേഖക്ക് മുകളിലെത്തിച്ചത്. ആറ് കോടിയാളുകളെ പൂര്‍ണമായും ദാരിദ്ര്യമുക്തരാക്കി. എല്ലാ സെക്ടറുകളിലും മാറ്റങ്ങള്‍ വരുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇതോടൊപ്പം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യുപിയില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യുപിയുടെ സാധ്യതകള്‍ എന്താണെന്ന് രാജ്യവും ലോകവും കണ്ടുകൊണ്ടിരിക്കയാണ്. മഹാകുംഭമേളയോടനുബന്ധിച്ച് യുപി സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം രാജ്യം കണ്ടുകഴിഞ്ഞു. യുപിയുടെ സമ്പദ്ഘടനക്ക് മൂന്ന് ലക്ഷം കോടിയുടെ വളര്‍ച്ചയാണ് മഹാകുംഭമേള നേടിത്തരുന്നതെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: