World

ബംഗ്ലാദേശിൽ ശരിഅത്ത് മാത്രമേ നിലനിൽക്കൂവെന്ന് ജിഹാദികൾ ; ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അല്ലാഹുവിനെ എതിർക്കുന്നവന്റെ തലവെട്ടുമെന്ന് പരസ്യ പ്രകടനം

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ, ഖുർആൻ, സുന്നത്ത്, അല്ലാഹുവിന് എതിരെ സംസാരിക്കുന്ന ആരെയും കൊല്ലാനും നമുക്ക് സ്വാതന്ത്ര്യമുണ്ടാകുമെന്നും ജിഹാദികൾ ഭീഷണിപ്പെടുത്തുണ്ട്. അടുത്തിടെ ബംഗ്ലാദേശിലെ ഒരു പുസ്തകമേളയിൽ തസ്ലീമ നസ്രീന്റെ പുസ്തകം വിൽക്കുന്നത് മതമൗലികവാദികൾ തടഞ്ഞിരുന്നു.

Published by

ധാക്ക : ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സർക്കാരിന്റെ ദുഷ്ട നയങ്ങൾ രാജ്യത്തെ മതമൗലികവാദങ്ങൾക്ക് ആക്കം കൂട്ടുകയാണ്. രാജ്യത്ത് ഹിന്ദുക്കളെ പരസ്യമായി ലക്ഷ്യം വയ്‌ക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇടക്കാല സർക്കാർ ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.

ഇതിന്റെ ഫലമായി മതമൗലികവാദികൾ, മുസ്ലീങ്ങൾ അല്ലാത്തവർക്കെതിരെ പരസ്യമായി കൊലവിളി ഉയർത്തുന്നുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്. അതിൽ ഒരു മുസ്ലീം മൗലികവാദി മുസ്ലീങ്ങൾ അല്ലാത്തവരെ ഭീഷണിപ്പെടുത്തുകയും ഈ രാജ്യത്ത് ഇനി ഒരു റാലിയും നടക്കില്ലെന്ന് പറയുകയും ചെയ്യുന്നുണ്ട്.

ഇനി ശരിയത്ത് കോടതി ഇവിടെ പ്രവർത്തിക്കും. വിവാദമായ ഈ വീഡിയോ ഹിന്ദു വോയ്‌സ് എന്ന ഹാൻഡിൽ വഴിയാണ് ഷെയർ ചെയ്തിരിക്കുന്നത്. അതേ സമയം ഈ വീഡിയോ എപ്പോൾ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. എന്നാൽ വൈറലായ വീഡിയോയിൽ ഇനി മുതൽ ബംഗ്ലാദേശിൽ ശരിയത്ത് നിയമവും ശരിയത്ത് കോടതികളും മാത്രമേ ബാധകമാകൂ എന്ന് ഇസ്ലാമിക മതമൗലികവാദി ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാൻ കഴിയും.

ഇത്തവണ നമ്മൾ ശരീഅത്ത് നിയമപ്രകാരം അമുസ്ലീങ്ങളെ ശിക്ഷിക്കും. അല്ലാഹുവിനെയും അവന്റെ ദൂതൻ മുഹമ്മദ് നബിയെയും അപമാനിക്കുന്നത് തന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് ഏതെങ്കിലും നിരീശ്വരവാദി പറഞ്ഞാൽ അവന്റെ തല വെട്ടാൻ നമുക്ക് സ്വാതന്ത്ര്യമുണ്ടെന്നും ബംഗ്ലാദേശിലെ ഹെഫാസത്ത്-ഇ-ഇസ്ലാമിനെ അഭിസംബോധന ചെയ്തുകൊണ്ട് മതമൗലികവാദി പറഞ്ഞു.

ഇതിനു പുറമെ തസ്ലീമ നസ്രീന്റെ പുസ്തകം ബംഗ്ലാദേശിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് മതമൗലികവാദികൾ ഭീഷണിപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ, ഖുർആൻ, സുന്നത്ത്, അല്ലാഹുവിന് എതിരെ സംസാരിക്കുന്ന ആരെയും കൊല്ലാനും നമുക്ക് സ്വാതന്ത്ര്യമുണ്ടാകുമെന്നും ജിഹാദികൾ ഭീഷണിപ്പെടുത്തുണ്ട്. അടുത്തിടെ ബംഗ്ലാദേശിലെ ഒരു പുസ്തകമേളയിൽ തസ്ലീമ നസ്രീന്റെ പുസ്തകം വിൽക്കുന്നത് മതമൗലികവാദികൾ തടഞ്ഞിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക