അലബാഹാദ്: കുംഭമേളയിലെ വെള്ളം കുടിക്കാൻ യോഗിക്ക് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച സംഗീത സംവിധായകന്‍ വിശാൽ ദാദ്‌ലാനിയോട് കുളിക്കുന്ന വെള്ളം ആരെങ്കിലും കുടിക്കുമോ എന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
താങ്കളുടെ നാട്ടിലെല്ലാം കുളിക്കുന്ന വെള്ളമാണോ കുടിക്കുന്നതെന്നും ചിലര്‍ ഇതിനോട് പ്രതികരിച്ച് വിശാല്‍ ദദ് ലാനിയോട് ചോദിക്കുന്നു. കുംഭമേള നദിയിലെ ജലം മലിനമാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളിക്കളഞ്ഞിരുന്നു. ഇതിനെ വെല്ലുവിളിച്ചുകൊണ്ടാണ് സംഗീത സംവിധായകൻ വിശാൽ ദാദ്‌ലാനി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ യോഗിയോട് കുംഭമേളയിലെ വെള്ളം കുടിക്കാന്‍ ധൈര്യമുണ്ടോ എന്ന് ചോദിച്ചത്.
ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണീസംഗമത്തിലാണ് കോടിക്കണക്കിന് ഭക്തര്‍ മഹാകുംഭമേളയില്‍ മുങ്ങിക്കുളിച്ചത്. ത്രിവേണി സംഗമത്തിലെ ജലത്തിൽ മനുഷ്യ വിസർജ്യത്തിൽ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ അടക്കമുള്ളവയുടെ അളവ് കൂടുതലാണെന്നായിരുന്നു പ്രതിപക്ഷപാര്‍ട്ടികളുടെ ദുഷ്പ്രചാരണം. എന്നാല്‍ യോഗി ആദിത്യനാഥ് ഈ കുപ്രചാരണത്തെ തള്ളിക്കളഞ്ഞിരുന്നു.
മഹാകുംഭമേളയുടെ വിജയം കണ്ട് വിറളിപിടിച്ചിരിക്കുകയാണ് പലരും. ത്രിവേണിസംഗമത്തിലെ ജലത്തിന്റെ വിശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച ചില മാധ്യമങ്ങളുടെ പ്രചാരണത്തിന് പിന്നാലെ, ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. അജയ് കുമാര്‍ സോങ്കര്‍ ത്രിവേണിസംഗമത്തിലെ ജലം പരിശോധിക്കുകയും ഇത് കുളിക്കാന്‍ മാത്രമല്ല, കുടിക്കാനും കൊള്ളുമെന്ന് പ്രസ്താവിച്ചിരുന്നു. ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്നും ഡോ. അജയ് കുമാര്‍ സോങ്കര്‍ വെള്ളം പരിശോധിച്ചിരുന്നു. അന്തരിച്ച ശാസ്ത്രജ്ഞന്‍ ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ സഹായിയായിരുന്നു അജയ് കുമാര്‍ സോങ്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: