India

പാകിസ്ഥാനില്‍ ‘ജനഗണമന’ മുഴങ്ങി ; സംഭവം ഇംഗ്ലണ്ട്-ഓസ്ട്രേലിയ പോരാട്ടത്തിനിടെ ; ആരവം മുഴക്കി കാണികൾ

Published by

ലാഹോര്‍: ചാമ്പ്യൻസ് ട്രോഫിയില്‍ ഇംഗ്ലണ്ട്-ഓസ്ട്രേലിയ പോരാട്ടത്തിന് മുന്നോടിയായി സംഘാടകരായ പാക് ക്രിക്കറ്റ് ബോര്‍ഡിന് സംഭവിച്ചത് ഭീമാബദ്ധം.

മത്സരത്തിന് തൊട്ടുമുമ്പ് ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇരു ടീമുകളും ഗ്രൗണ്ടില്‍ അണിനിരന്നശേഷം ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഓസ്ട്രേലിയുടെ ദേശീയ ഗാനത്തിന് പകരം സ്റ്റേഡിയത്തില്‍ മുഴങ്ങിയത് ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയായിരുന്നു.

ഇംഗ്ലണ്ടിന്റെ ദേശീയ ഗാനം ആലപിച്ചശേഷം ഓസ്ട്രേലിയയുടെ ദേശീയ ഗാനം തുടങ്ങുമ്പോഴാണ് ഇന്ത്യൻ ദേശീയ ഗാനത്തിലെ ‘ഭാരത ഭാഗ്യവിധാതാ… എന്ന ഭാഗം സ്റ്റേഡിയത്തില്‍ മുഴങ്ങിയത്. ഇതോടെ കാണികള്‍ ആരവം മുഴക്കി.പിന്നാലെ അബദ്ധം തിരിച്ചറിഞ്ഞ സംഘാടകര്‍ പെട്ടെന്ന് തന്നെ ഓസ്ട്രേലിയയുടെ ദേശീയ ഗാനം പ്ലേ ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by