തൊടുപുഴ: ഇടുക്കിയിലെ അനധികൃത ഖനനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി, മകന്, മരുമകന് എന്നിവര്‍ക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട ജില്ലാ കളക്ടര്‍ക്കെതിരെ സിപിഎം നേതൃത്വം. ആരെങ്കിലും പരാതി അയച്ചാല്‍ അതിന് അന്വേഷണത്തില്‍ ഉത്തരവിടേണ്ട കാര്യമില്ല എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ പ്രതികരണം. വര്‍ഗീസിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ അനധികൃത ഖനനങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വാര്‍ത്ത വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയിട്ടുമുണ്ട്.
ഇടുക്കിയില്‍ പാറ ഖനനം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചിരുന്ന രണ്ട് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സംസ്ഥാന വ്യാപകമായി പത്ത് ജില്ലകളില്‍ നിന്നും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാണ് അനധികൃത ഖനനങ്ങളില്‍ ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, മകന് അമല്‍ വര്‍ഗീസ്, മരുമകന് സജിത് കടലാടിമറ്റം എന്നിവര്‍ക്ക് എതിരെ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കുളങ്ങളും റോഡുകളും നിര്‍മ്മിക്കുന്നതിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ കരിങ്കല്ലുകളും മണ്ണും ഇവര്‍ കടത്തിയെന്നാണ് പരാതി. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
രണ്ടുവര്‍ഷമായി നടക്കുന്ന അനധികൃത ഖനനത്തില്‍ 27 തവണ ജില്ലാ ജിയോളജിസ്റ്റ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു നടപടിയുമെടുത്തിട്ടില്ല. വിവരാവകാശ രേഖ പ്രകാരം ഒരാള്‍ക്ക് ഒരിടത്ത് മാത്രമാണ് കുളം നിര്‍മ്മിക്കാന്‍ അനുമതി. എന്നാല്‍ ഇതിന്റെ മറവില്‍ 90 പേര് പാറ പൊട്ടിച്ചെന്നും ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും വിവരാവകാശ രേഖപ്രകാരം മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് വ്യക്തമാക്കി.
സി.വി. വര്‍ഗീസിനും മകനും മരുമകനും എതിരായ അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ സാമ്പത്തിക സ്രോതസ്സും ബിനാമി ഇടപാടുകളും പരിശോധനയില്‍ ഉണ്ട്. ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി, ദേവികുളം താലൂക്കുകളിലെ വില്ലേജുകളില്‍ അനധികൃതമായി കുളം നിര്‍മിക്കുന്നതിന്റെ പേരിലും റോഡ് നിര്‍മാണത്തിന്റെ പേരിലും വ്യാപകമായി പാറപൊട്ടിക്കലും മണ്ണെടുപ്പും നടത്തിയെന്നാണ് പരാതി.
ഇടുക്കി ഡാമിനോട് ചേര്‍ന്നുള്ള, നിന്നുപോയ കരിങ്കല്‍ ക്വാറി പോലും ഇവരുടെ നേതൃത്വത്തില്‍ നടത്തിവരികയാണ്. തടിയന്പാട്, വിമലഗിരി, പാണ്ടിപ്പാറ അമ്പലം റോഡ് പണിയുടെ മറവില്‍ രാത്രിയും പകലും നൂറുകണക്കിന് ലോഡ് കല്ലാണ് കയറ്റിപോകുന്നതെന്നും പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: