ലക്നൗ : അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഒന്നാം വർഷ എം.എ തിയോളജി വിദ്യാർത്ഥിയായ മുഹമ്മദ് ഷാക്കിർ ആണ് മരിച്ചത്. യൂണിവേഴ്സിറ്റി വളപ്പിലെ ‘മുംബൈ ഹോസ്റ്റലി’ലെ തന്റെ മുറിക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹോസ്റ്റലിലെ മുറിയ്‌ക്ക് പുറത്തുള്ള ഇരുമ്പ് പൈപ്പിനു മുകളിൽ തൂങ്ങിമരിച്ച നിലയിലാണ് മുഹമ്മദ് ഷാക്കിറിനെ കണ്ടെത്തിയത് എന്നാണ് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പ്രോക്ടർ മുഹമ്മദ് വസീം അലി അറിയിച്ചത്.
വിദ്യാർത്ഥിയുടെ കുടുംബത്തെ വിവരം അറിയിച്ചതായി അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: