കണ്ണൂര്‍:പൊലീസ് ജീപ്പില്‍നിന്ന് സിപിഎം പ്രവര്‍ത്തകര്‍ പ്രതിയെ മോചിപ്പിച്ച സംഭവത്തില്‍ പൊലീസുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി എഫ്ഐആറില്‍ പറയുന്നു. തലശേരിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാളെയാണ് ബലമായി സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചത്.
പ്രതിയെ ജീപ്പില്‍ നിന്ന് ഇറക്കികൊണ്ടുപോയ ശേഷം പൊലീസുകാരെ ക്ഷേത്രപരിസരത്ത് പൂട്ടിയിടുകയും ചെയ്തു. സംഭവത്തില്‍ 55 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
ബുധനാഴ്ച അര്‍ധരാത്രിയോടെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷത്തില്‍ 27 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം വ്യാഴാഴ്ച ഇവിടെ എത്തിയപ്പോഴായിരുന്നു സംഭവം.
ഒന്നാം പ്രതി ബിബിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തില്‍നിന്ന് പ്രതിയെ ബലമായി മോചിപ്പിച്ച ശേഷം പൂട്ടിയിടുകയായിരുന്നു.
ഉത്സവം എഴുന്നള്ളിപ്പിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് വിളിച്ചു. ഇത് സിപിഎം-ബിജെപി സംഘര്‍ഷത്തിന് കാരണമായി.
ഇടപെട്ട പൊലീസിനെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. തലശേരി എസ്ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു.
കേരളം ഭരിക്കുന്നത് തങ്ങളാണെന്നും കാവില്‍ കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണം തലശേരി സ്റ്റേഷനില്‍ കാണില്ലെന്നും പൊലീസുകാരെ ഭീഷണിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: