കൊച്ചി:ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കോഴ ആവശ്യപ്പെട്ട എറണാകുളം ആര്‍ടിഒ ജഴ്സണെ സസ്പെന്‍ഡ് ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിലും ഇയാള്‍ക്കെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചു.
ബസ് പെര്‍മിറ്റ് അനുവദിക്കാന്‍ ഏജന്റുമാരെ വച്ച് ആര്‍ടിഒ പണം പിരിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.മൂന്നാം പ്രതിയായ രാമപടിയാര്‍ വഴി പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ജര്സന്, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാര്‍ എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകള്‍ വഴിയാണ്.
ഇവര്‍ സമാന രീതിയിലുള്ള അഴിമതി നേരെത്തെ നടത്തിയെന്നാണ് സംശയം. മറ്റേതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍സണേയും രണ്ട് ഇടനിലക്കാരെയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: