ന്യൂഡല്‍ഹി: 2.7 കോടിയിലധികം ഭിന്നശേഷിക്കാരെ എളുപ്പം തിരിച്ചറിയാന്‍ കഴിയും വിധം പ്രത്യേക നിറങ്ങളിലുള്ള യുഡിഐഡി കാര്‍ഡ് വിതരണം കേരളത്തില്‍ കോഴിക്കോട് ആദ്യമായി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തില്‍. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഈ കാര്‍ഡ് ഭിന്നശേഷി വിഭാഗക്കാരുടെ സമ്പൂര്‍ണ തിരിച്ചറിയല്‍ രേഖയാവും. പുതുതായി മെഡിക്കല്‍ ബോര്‍ഡ് ആവശ്യമായിട്ടുള്ള യുഡിഐഡി അപേക്ഷകള്‍ പൂര്‍ത്തിയാക്കാനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ മെഗാ ഭിന്നശേഷി നിര്‍ണയ ക്യാമ്പുകള്‍ കോഴിക്കോട് ജില്ലയിലുടനീളം സംഘടിപ്പിക്കുന്നുണ്ട്.
ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് സംസ്ഥാനങ്ങളില്‍ തുടക്കം കുറിച്ച പദ്ധതി ആദ്യഘട്ടത്തില്‍ കേരളത്തിനുപുറമെ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ത്രിപുര, ഒഡീഷ എന്നിവിടങ്ങളിലാണ് നടപ്പാക്കുന്നത്. വൈകല്യത്തിന്റെ ശതമാനം അനുസരിച്ച് ഭിന്നശേഷിക്കാര്‍ക്ക് മൂന്ന് തരം കാര്‍ഡുകള്‍ നല്‍കും.40% ല്‍ താഴെ വൈകല്യമുള്ളവര്‍ക്ക് വെളുത്ത വരയുള്ള കാര്‍ഡ്, 40 മുതല്‍ 80% വരെ മഞ്ഞ വരയുള്ള കാര്‍ഡ് , 80% ന് മുകളില്‍ നീല വരയുള്ള കാര്‍ഡ് എന്നിങ്ങനെയാണ് നല്‍കുന്നത്. കാര്‍ഡില്‍ 18 അക്കങ്ങളുള്ള ഒരു സവിശേഷ നമ്പര്‍ ഉണ്ടാകും, അത് സംസ്ഥാനം , ജില്ല , വൈകല്യം, ജനന വര്‍ഷം തുടങ്ങിയവ പ്രതിനിധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: