Kerala

അറബിക് കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ടു ; വൈസ് പ്രിൻസിപ്പൽ അടക്കം മൂന്നുപേർ അറസ്റ്റിൽ

Published by

തിരുവനന്തപുരം: അറബിക് കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ കല്ലമ്പലം പോലീസ് അറസ്റ്റുചെയ്തു.

വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ(24), കല്ലമ്പലം തോട്ടയ്‌ക്കാട് സ്വദേശി മുഹ്‌സിൻ(22), കടുവയിൽ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ്(54) എന്നിവരാണ് അറസ്റ്റിലായത്.

കല്ലമ്പലത്തിനു സമീപം പ്രവർത്തിക്കുന്ന അറബിക് കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിയാണ് പീഡനത്തിനിരയായത്. ഷെമീർ, മുഹ്‌സിൻ എന്നിവർ ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവമറിഞ്ഞിട്ടും പോലീസിൽ അറിയിക്കാതിരുന്നതാണ് വൈസ് പ്രിൻസിപ്പലായ റഫീഖിന്റെ മേൽ ചുമത്തിയിട്ടുള്ള കുറ്റം.

ഹോസ്റ്റലിൽനിന്നു വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് പീഡനവിവരം പറഞ്ഞതിനെത്തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നല്കി. കുട്ടിയിൽനിന്ന് മൊഴിയെടുത്ത പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക