ന്യൂഡല്‍ഹി: പാര്‍ട്ടി മെലിഞ്ഞാലും വേണ്ടില്ല വഴിയെ പോകുന്നവരെയെല്ലാം വലിച്ചടുപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതു കേട്ട് അടുത്തിടെ പാര്‍ട്ടിയിലെത്തിയവര്‍ക്ക് ഒരു സനേ്ദഹം: ഇതു തന്നെത്തന്നെ ഉദ്ദേശിച്ചാണ് . തന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന്.
കോണ്‍ഗ്രസിന്റെ അടിസ്ഥാന ആശയങ്ങളുമായി ഒരു യോജിപ്പും ഇല്ലാത്തവരെ പാര്‍ട്ടിയില്‍ എടുക്കുന്നത് വെറുതെയാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നത്. ഇത്തരത്തില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ ഇടയ്ക്ക് ഇട്ടെറിഞ്ഞു പോകുകയാണ് പതിവ്. പാര്‍ട്ടി കൂറും ആശയ അടിത്തറയും അംഗങ്ങള്‍ക്ക് ആവശ്യമാണ്. ഇതില്ലാത്തവര്‍ ബാധ്യതയാകുമെന്ന തിരിച്ചറിവും അദ്ദേഹം പങ്കുവയ്ക്കുന്നു.
താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയല്ലാതെ ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലെന്നാണ് അധ്യക്ഷന്‍ മുന്നറിയിപ്പുനല്‍കുന്നത്. പഴയ കാലത്ത് ഡിസിസികള്‍ക്ക് ഉണ്ടായിരുന്ന ശക്തി ക്ഷയിച്ചത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കി. ഡിസിസികളെ തീരുമാനമെടുക്കാന്‍ അനുവദിക്കണം. നിര്‍ണായക വിഷയങ്ങള്‍ മാത്രമേ സംസ്ഥാന നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും വിടാവൂ.സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളില്‍ ഡിസിസികള്‍ ഒറ്റ പേരു മാത്രമേ ഹൈക്കമാന്‍ഡിനു കൈമാറാവുയെന്നും സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗത്തില്‍ ഖാര്‍ഗെ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: