കോട്ടയം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ തുടങ്ങിയ വിവരാവകാശ കമ്മിഷനിലെ ഭിന്നത കൂടുതല്‍ പുകഞ്ഞു പുറത്തുവരുന്നു. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഹരി വി നായരും വിവരാവകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീമും തമ്മിലാണ് പലകാര്യങ്ങളിലും അഭിപ്രായ ഭിന്നതയുള്ളത്. നേരത്തെ സിനിമാ രംഗത്തെ വിവാദ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടുന്ന ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ ശേഷിച്ച ഭാഗങ്ങള്‍ പുറത്തുവിടും എന്ന് അബ്ദുല്‍ ഹക്കീം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവ്യക്തമായ കാരണങ്ങള്‍ പറഞ്ഞ് ഇക്കാര്യത്തില്‍ വിവരാവകാശ കമ്മീഷണറെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിലക്കുകയായിരുന്നു. വിവാദ ഭാഗങ്ങള്‍ പുറത്തുവിടേണ്ടെന്ന നിലപാടിലേക്ക് മുഖ്യ വിവരാവകാശ കമ്മീഷണര്‍ എത്തുകയും ചെയ്തു.
ഏറ്റവും ഒടുവില്‍ അനാവശ്യമായി വിവരാവകാശ അപേക്ഷ കൊടുക്കുന്നവരെ വിലക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍ അബ്ദുല്‍ ഹക്കീം വ്യക്തമാക്കി. തൊട്ടു പിന്നാലെ അത് നിഷേധിച്ചുകൊണ്ട് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതാണ് പുതിയ വിവാദം. ഇക്കാര്യത്തില്‍ ആരെയും വിലക്കാന്‍ കമ്മീഷന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മുഖ്യ വിവരാവകാശ കമ്മീഷണറുടെ അന്തിമ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: