ന്യൂദല്‍ഹി: പി എസ് സി അംഗങ്ങളുടെയും സര്‍ക്കാര്‍ അഭിഭാഷകരുടേയും ആനുകൂല്യങ്ങള്‍ കുത്തനെ ഉയത്തിയതിനു പിന്നാലെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനായി ദല്‍ഹിയിലെ കേരള പ്രതിനിധിയായി പിണറായി സര്‍ക്കാര്‍ നിയമിച്ച കെ.വി തോമസിന്റെ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നു. തോമസിനുള്ള യാത്രാ ബത്തയാണ് ഇപ്പോള്‍ ഇരട്ടിയിലധികം ഉയര്‍ത്തുന്നത്. പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച ശുപാര്‍ശ ധനവകുപ്പിന് കൈമാറിയെന്നാണ് അറിയുന്നത്. നിലവില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷംരൂപയാണ് . ഇത് 11.31 ലക്ഷമാക്കി ഉയര്‍ത്താനാണ് ആവശ്യം. അഞ്ചു ലക്ഷം രൂപ തികയുന്നില്ലെന്നാണ് തോമസ് സര്‍ക്കാരിനെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം 6.31 ലക്ഷം ചെലവായിരുന്നു.
ഒരു ലക്ഷം രൂപയാണ് തോമസിന് ഓണറേറിയമായി നല്‍കുന്നത്. മൂന്ന് സ്റ്റാഫും കാറും ഡ്രൈവറുമുണ്ട്. കേരളഹൗസിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മുന്‍ എംപിക്കുള്ളതടക്കമുള്ള പെന്‍ഷനുകള്‍ തടസപ്പെടാതിരിക്കാന്‍ തോമസ് തന്നെയാണ് ശമ്പളമായി വേണ്ട, ഓണറേറിയം മതിയെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: