India

അജ്ഞത നിറഞ്ഞ തീരുമാനത്തെ ഉപേക്ഷിച്ച് മുസ്ലീം പരിഷ്കരണ സഭ : സുജൻപൂരിലെ മുസ്ലീം പള്ളിക്ക് മുന്നിൽ തന്നെ മഹാറാണ പ്രതാപിന്റെ പ്രതിമ സ്ഥാപിക്കും

ആദ്യം എതിർത്ത രംഗത്ത് വന്ന സുജൻപൂർ നഗരത്തിലെ മുസ്ലീം പരിഷ്കരണ സഭയുടെ പ്രസിഡന്റായ നിസാമുദ്ദീൻ തന്റെ നിലപാട് മാറ്റി. ഇപ്പോൾ മഹാറാണ പ്രതാപിന്റെ പ്രതിമ സ്ഥാപിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തെ അദ്ദേഹം പിന്തുണച്ചിരിക്കുകയാണ്

Published by

ഷിംല : ഒടുവിൽ പ്രതിഷേധങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയ്‌ക്ക് കീഴിലുള്ള സുജൻപൂരിലെ പള്ളിക്ക് മുന്നിൽ തന്നെ ചക്രവർത്തി മഹാറാണ പ്രതാപിന്റെ പ്രതിമ സ്ഥാപിക്കും.  നഗരസഭാ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ വരെ പ്രതിഷേധിച്ചിരുന്ന മുസ്ലീം പരിഷ്കരണ സഭയും ഭരണകൂടത്തിന്റെ ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

റിപ്പോർട്ടുകൾ അനുസരിച്ച് ഹാമിർപൂർ ജില്ലയിലെ സുജൻപൂരിലെ വാർഡ്-4 ലെ പാർക്കിലാണ് മഹാറാണ പ്രതാപിന്റെ പ്രതിമ സ്ഥാപിക്കുക. ഇതുസംബന്ധിച്ച നിർദ്ദേശം ബുധനാഴ്ച പാസാക്കി. ദേശീയ തലത്തിലുള്ള ഹോളി മേളയും ഇവിടെ സംഘടിപ്പിക്കുമെന്ന് യോഗത്തിന് ശേഷം ഇഒ  അജ്മീർ താക്കൂർ പറഞ്ഞു.

ആദ്യം എതിർത്ത രംഗത്ത് വന്ന സുജൻപൂർ നഗരത്തിലെ മുസ്ലീം പരിഷ്കരണ സഭയുടെ പ്രസിഡന്റായ നിസാമുദ്ദീൻ തന്റെ നിലപാട് മാറ്റി. ഇപ്പോൾ മഹാറാണ പ്രതാപിന്റെ പ്രതിമ സ്ഥാപിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തെ അദ്ദേഹം പിന്തുണച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ പ്രതിമയ്‌ക്കെതിരെ അബദ്ധത്തിൽ പ്രതിഷേധിച്ചതാണെന്ന് നിസാമുദ്ദീൻ പറഞ്ഞു.

സുജൻപൂരിൽ ഞങ്ങൾ മുമ്പ് സാഹോദര്യത്തോടെയാണ് ജീവിച്ചിരുന്നത്, ഭാവിയിലും അങ്ങനെ തന്നെ തുടരും. ഇതുവരെ നമ്മൾ അജ്ഞത നിറഞ്ഞവരായിരുന്നു. ഡെപ്യൂട്ടി കമ്മീഷണർക്ക് നൽകിയ അപേക്ഷ ഞങ്ങൾ പിൻവലിച്ചതായി നിസാമുദ്ദീൻ പറഞ്ഞു. മഹാറാണ പ്രതാപിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ മുസ്ലീം പരിഷ്കരണ സഭ എതിർക്കുകയും പ്രതിമ മറ്റെവിടെയെങ്കിലും സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പുതിയ തീരുമാനം വരുന്നത്.

നേരത്തെ പ്രതിമയ്‌ക്ക് എതിർപ്പില്ലെന്നും പക്ഷേ അത് പള്ളിക്ക് മുന്നിൽ സ്ഥാപിക്കാൻ പാടില്ലെന്നുമാണ് സംഘടന പറഞ്ഞത്. കൂടാതെ ഇത് സംഭവിച്ചാൽ വെറുപ്പിന്റെ വികാരങ്ങൾ ഉയർന്നുവന്നേക്കാം. സമീപ പ്രദേശങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ പള്ളിയിൽ പ്രാർത്ഥന നടത്താൻ ഇവിടെയെത്തുന്നുണ്ട്. പള്ളിക്ക് മുന്നിൽ മഹാറാണ പ്രതാപിന്റെ പ്രതിമ ഉണ്ടെങ്കിൽ വെറുപ്പിന്റെ വികാരങ്ങൾ ഉയർന്നുവന്നേക്കാമെന്നായിരുന്നു സംഘടന ആരോപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by