തിരുവനന്തപുരം: ശബ്ദം ഉയര്‍ത്തുന്ന സ്ത്രീകള്‍ക്കെതിരേ കുടുംബത്തില്‍നിന്നും സമൂഹത്തില്‍ നിന്നുമുണ്ടാകുന്ന എതിര്‍പ്പുകളുടെ ആയിരം മടങ്ങാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുണ്ടാകുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ദേശീയ വനിതാമാധ്യമപ്രവര്‍ത്തക കോണ്‍ക്ലേവിനോടനുബന്ധിച്ച് നടന്ന സെമിനാര്‍ ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ പരിച്ഛേദമാണ് സമൂഹമാധ്യമങ്ങളിലും കാണുന്നതെന്നും പുരുഷാധിപത്യസമൂഹം രൂപപ്പെടുത്തിയ പൊതുബോധത്തെ ഉടച്ചുവാര്ത്തുകൊണ്ടേ സമൂഹമാധ്യമങ്ങളില്‍ ശുദ്ധീകരണം സാധ്യമാകൂ എന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. സൈബര്‍ ആക്രമണമങ്ങള്ക്കെതിരേയുള്ള പരാതികളില്‍ കൂടുതല്‍ വേഗത്തിലുള്ള പരിഹാരത്തിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു.
സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങള്ക്കെതിരേയുള്ള സംഘടിതമായ ബലാത്സംഗ ഭീഷണികള്‍ക്കും ട്രോള്‍ ആര്‍മികള്‍ക്കും കോര്‍പറേറ്റ് സ്വഭാവമാണുള്ളതെന്ന് എഴുത്തുകാരിയായ മീന കന്ദസാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: