പ്രയാഗ് രാജ് : മഹാകുംഭമേളയുടെ ഭാഗമായി കോടിക്കണക്കിന് ആളുകള്‍ പ്രയാഗ്രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ശാസ്ത്രമന്ത്രി ഡോ ജിതേന്ദ്ര സിങ് വെളിപ്പെടുത്തിയത് . ആണവ സാങ്കേതികവിദ്യയുെ പിന്‍ബലത്തോടെയാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഹൈബ്രിഡ് ഗ്രാനുലാര്‍ സീക്വന്‍സിങ് ബാച്ച് റിയാക്ടറുകള്‍ (hgSBR) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള മലിനജല സംസ്‌കരണ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആണവോര്‍ജ്ജ വകുപ്പിന് ( DAE) കീഴിലുള്ള മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (BARC), കല്‍പ്പാക്കം ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് (IGCAR) എന്നിവ ചേര്‍ന്ന് തദ്ദേശീയമായി നിര്‍മിച്ച് മലിനജല സംസ്‌കരണ പ്ലാന്റുകളാണ് മഹാകുംഭമേളയില്‍ ജലശുദ്ധികരണത്തിനായി വിന്യസിച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ഇതിനൊക്കെ മുകളിലായി ബാക്ടീരിയ കരച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടത് – ജിഹാദി സഖ്യം . അതിൽ ഏറ്റവും കൂടുതലായുള്ളത് 80% ജലാശയങ്ങളും മലിനമായ കേരളത്തിൽ നിന്നുള്ളവർ തന്നെ .സിപിസിബി ഇങ്ങനെ ദിവസവും മോണിറ്റർ ചെയ്യുന്ന ബാക്ടീരിയ ലെവൽ കഴിഞ്ഞ ദിവസം കൂടി എന്നതാണ് ഇപ്പോൾ വാർത്തയായി പുറത്ത് വന്നിരിക്കുന്നത്.100 എംഎൽ ജലത്തിൽ അനുവദനീയമായ ബാക്ടീരിയയുടെ അളവ് 2500 യൂണിറ്റ് ആണ്.അതിനു മുകളിൽ പോയാൽ അതു നിയന്ത്രണ പരിധിയിൽ എത്തിക്കാൻ ഉടനടി ആക്ഷൻ ഉണ്ടാകും. ഗംഗ ദേവദൂത് എന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇതിന് മാത്രമായി പ്രവർത്തിക്കുന്നുണ്ട്..
ലോകത്തിൽ ലഭ്യമായ എല്ലാ ശാസ്ത്രീയ തയ്യാറെടുപ്പുകളും പ്രയാഗ് രാജിൽ ഒരുക്കിയിട്ടുണ്ട് എന്നതാണ് സത്യം .1600 കോടി രൂപയാണ് ശുചീകരണ സംവിധാനം ഒരുക്കാൻ വേണ്ടി മാത്രം ചിലവഴിച്ചിരിക്കുന്നത്.
ഒന്നര ലക്ഷം ബയോ ടോയ്ലറ്റുകൾ ആണ് സന്ദർശകർക്ക് ആയി ഒരുക്കിയിരിക്കുന്നത്.ടോയ്‌ലെറ്റുകളിൽ നിന്നുള്ള മാലിന്യം നേരിട്ട് ചെല്ലുന്നത് കൺസീൽഡ് സിന്റെക്സ് ടാങ്കുകളിലും അവിടുന്ന് 200 km നീളത്തിൽ പണികഴിപ്പിച്ചിരിക്കുന്ന താത്കാലിക ഡ്രെയിനേജ് സംവിധാനത്തിലും ആണ്.ഇതിന്റെ പ്രധാന ഉദ്ദേശ്യം തന്നെ ഫീക്കൽ ബാക്ടീരിയ ജലാശയത്തിൽ എത്തുന്നത് തടയാൻ വേണ്ടിയാണ്
16 മില്യൺ ലിറ്റർ ടോയ്‌ലറ്റ് മാലിന്യവും 240 മില്ല്യൻ ലിറ്റർ മലിന ജലവും ഒരു ദിവസം സംസ്കരിക്കുന്നുണ്ട്. 200 km നീളം വരുന്ന ഡ്രെയിനേജ് സിസ്റ്റത്തിൽ കൂടി മാത്രമാണ് അവിടുത്തെ മാലിന്യങ്ങൾ മുഴുവൻ ഒഴുക്കി വിടുന്നത്… അതുമുഴുവൻ അതാതു ഇടങ്ങളിലെ ഓക്സിഡേഷൻ പോണ്ടുകളിൽ ആണ് ശേഖരിക്കുന്നതും.ഇങ്ങനെ നേരിട്ട് പോയിട്ട് ഗ്രൗണ്ട് വാട്ടർ വഴി പോലും നദിയിലേക്ക് ഒരുതരത്തിലും ഉള്ള മലിന ജലം എത്താതിരിക്കാൻ ഉള്ള സംവിധാനം ആണ് ഇവിടെ നിലനിൽക്കുന്നത്.
സെൻട്രൽ പൊല്ല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) ഒരു ദിവസം നിരവധി ഇടങ്ങളിൽ നിന്നും ജലത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധിക്കുകയും റിപ്പോർട്ട് സർക്കാരിനും ഗ്രീൻ ട്രൈബ്യൂണലിലും നൽകുകയും ചെയ്യുന്നു. രണ്ടു മണിക്കൂർ കൂടുമ്പോൾ വീതം ത്രാഷ് സ്കിമ്മർ ബോട്ടുകൾ വഴി പൂജാമാലിന്യങ്ങൾ പുഷപങ്ങൾ എന്നിവ നീക്കം ചെയ്യുന്നുണ്ട്… 24 മണിക്കൂറും ഇത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ തുടരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: