മുംബൈ : അംബാനി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ 2025 ലെ ഹാർവാർഡ് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുത്ത നിത അംബാനിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത് .
‘ താങ്കൾക്ക് ഇഷ്ടം ആരെയാണ് ? മോദിയെയോ അതോ മുകേഷ് അംബാനിയെയോ ‘ എന്ന ചോദ്യത്തിന് നർമ്മം കലർത്തി ബുദ്ധിപരമായ ഉത്തരമാണ് നിത അംബാനി നൽകിയത് .
“പ്രധാനമന്ത്രി മോദി രാജ്യത്തിന് നല്ലത് ചെയ്യുമ്പോൾ , എന്റെ ഭർത്താവ് മുകേഷ് എന്റെ വീടിന് നല്ലത് ചെയ്യും.” എന്നായിരുന്നു നിത അംബാനിയുടെ ഉത്തരം . ഇത് കേട്ടതോടെ അവിടെ കൂടിയിരുന്ന സദസ്സ് വമ്പൻ കൈയ്യടിയും നൽകി.varindertchawla എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: