പ്രയാഗ്‌രാജ്: നടി ജൂഹി ചൗള മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം നിര്‍വഹിച്ചു. അത്ഭുതകരമായ അനുഭവം, ജീവിതത്തിലെ മനോഹരമായ പ്രഭാതം എന്നാണ് ജൂഹി ഇതിനെ വിവരിച്ചത്.
കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നിര്‍വഹിക്കാനായി. ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാതമായിരുന്നു ഇത്. അത്ഭുതകരമായ അനുഭവമായിരുന്നു. ഇവിടുന്ന് മടങ്ങാന്‍ തോന്നുന്നില്ല, ജൂഹി മാധ്യമങ്ങളോടെ പ്രതികരിച്ചു.
കുംഭമേള അതിശയകരവും മനോഹരവുമായ ഒരു അനുഭവമായിരുന്നു. പോലീസിനും ഇത്രയും നല്ല ക്രമീകരണങ്ങൾ ചെയ്ത എല്ലാവർക്കും ഞാൻ നന്ദി പറയുന്നു- അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: