Kerala

ഭര്‍ത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു

മഹിജ ജോലി കഴിഞ്ഞു മടങ്ങവെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം

Published by

കണ്ണൂര്‍:ഭര്‍ത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ധര്‍മ്മടത്ത് ആണ് സംഭവം.

പാറപ്രം സ്വദേശി മഹിജയ്‌ക്കാണ് കുത്തേറ്റത്. നെഞ്ചിനും വയറിനും ആണ് കുത്തേറ്റത്.ഭര്‍ത്താവ് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.

മഹിജ ജോലി കഴിഞ്ഞു മടങ്ങവെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം.അക്രമം കണ്ട ആളുകള്‍ ഓടിക്കൂടിയാണ് മഹിജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by