തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയ്ക്ക് ബുധനാഴ്ച ചികിത്സ ആരംഭിക്കും.ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയും സംഘവും അതിരപ്പള്ളിയില്‍ എത്തിയിട്ടുണ്ട്.
ആനയെ ചികിത്സിക്കാനായി കോടനാട്ട് ഒരുക്കുന്ന കൂടിന്റെ നിര്‍മ്മാണം ബുധനാഴ്ച പൂര്‍ത്തിയാകും. ഈ സാഹചര്യത്തില്‍ നാേെള തന്നെ ആനയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.
കോന്നി സുരേന്ദ്രന്, വിക്രം, കുഞ്ചി എന്നീ മൂന്ന് കുങ്കിയാനകളെ ഇതിനകം തന്നെ അതിരപ്പിള്ളിയില്‍ എത്തിച്ചിട്ടുണ്ട്.
അവശതയിലുള്ള ആനയ്ക്കു മയക്കുവെടി വയ്ക്കുന്നതും അപകടകരമാണെന്ന് വിലയിരുത്തലുണ്ട്. രക്ഷപ്പെടാനുള്ള സാധ്യത മുപ്പതു ശതമാനം മാത്രമാണ്. മസത്കത്തിലെ മുറിവില്‍ പുഴുവരിക്കുന്ന ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: