വയനാട്:കമ്പമലയില്‍ വനത്തിന് തീയിട്ടയാളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്.
മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.12 ഹെക്ടറിലേറെ പുല്‍മേടാണ് തീപിടുത്തത്തില്‍ കത്തിനശിച്ചത്.
തീപിടുത്തം സ്വാഭാവികമല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.
അതേ സമയം ഇയാള്‍ എന്തിനാണ് തീയിട്ടതെന്ന് കാര്യത്തില്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പിടിയിലായ സുധീഷിനെ ചോദ്യം ചെയ്തു വരുന്നു. കമ്പമലയില്‍ തീ കെയിത്താനുളള ശ്രമം വനംവകുപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇന്നലെ തീ പിടിച്ച പ്രദേശത്ത് തന്നെയാണ് കമ്പമലയില്‍ ഇന്നും തീപിടുത്തമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: